കിഷോർ ബിയാനി ഹെറിറ്റേജ് ഫ്രെഷ് ഏറ്റെടുക്കാനൊരുങ്ങുന്നു

Posted on: September 19, 2016

kishore-biyani-big

ഹൈദരാബാദ് : കിഷോർ ബിയാനിയുടെ ഫ്യൂച്ചർ ഗ്രൂപ്പ് ഹെറിറ്റേജ് ഫുഡ്‌സിന്റെ റീട്ടെയ്ൽ വിഭാഗമായ ഹെറിറ്റേജ് ഫ്രെഷിനെ ഏറ്റെടുക്കാൻ ഒരുങ്ങുന്നു.  ഇതു സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുന്നതായി ഹെറിറ്റേജ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഹെറിറ്റേജ് ഫ്രെഷിന് 110 ലേറെ റീട്ടെയ്ൽ ഔട്ട്‌ലെറ്റുകളാണുള്ളത്.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന്റേതാണ് ഹെറിറ്റേജ് ഗ്രൂപ്പ്. 2,400 കോടി രൂപ വിറ്റുവരവുള്ള ഹെറിറ്റേജ് ഗ്രൂപ്പിന് ഡയറി, അഗ്രി, ബേക്കറി, റിന്യുബിൾ എനർജി, അനിമൽ ഫീഡ് തുടങ്ങിയ മേഖലകളിൽ സാന്നിധ്യമുണ്ട്.