ഇൻഫോസിസ് 12-15 ബിസിനസ് യൂണിറ്റുകളായി വിഭജിക്കുന്നു

Posted on: September 8, 2016

infosys-office-bengaluru-bi

ബംഗലുരു : ഇൻഫോസിസ് ദ്രുതവളർച്ച ലക്ഷ്യമിട്ട് 12-15 ബിസിനസ് യൂണിറ്റുകളായി വിഭജിക്കാനൊരുങ്ങുന്നു. ഓരോ യൂണിറ്റിനും പ്രത്യേകം ലാഭ-നഷ്ടകണക്കുകളും മേധാവികളുമുണ്ടായിരിക്കും. നിലവിൽ നാല് വിഭാഗങ്ങളായാണ് ഇൻഫോസിസ് പ്രവർത്തിക്കുന്നത്. ബാങ്കിംഗ് – ഫിനാൻഷ്യൽ സർവീസസ് – ഇൻഷുറൻസ് (വരുമാനം 3 ബില്യൺ ഡോളർ), റീട്ടെയ്ൽ ആൻഡ് ലൈഫ് സയൻസസ് (വരുമാനം 2.3 ബില്യൺ ഡോളർ), മാനുഫാക്ചറിംഗ് & ഹൈടെക് ( വരുമാനം 2.2 ബില്യൺ ഡോളർ), എനർജി & യൂട്ടിലിറ്റീസ്-കമ്യൂണിക്കേഷൻസ് ആൻഡ് സർവീസസ് (വരുമാനം 1.9 ബില്യൺ ഡോളർ) എന്നീ വിഭാഗങ്ങളാണ് സ്ട്രാറ്റജിക് ബിസിനസ് യൂണിറ്റുകളാക്കി മാറ്റുന്നത്. വിഭജനം സംബന്ധിച്ച അന്തിമ തീരുമാനം ഒക് ടോബറിൽ കൈക്കൊള്ളുമെന്ന് കമ്പനി അറിയിച്ചു.

കൂടുതൽ വിപണി സ്വീകാര്യത നേടാനും ഇടപാടുകാർക്ക് മെച്ചപ്പെട്ട സേവനം നൽകാനും വിഭജനം ഉപകരിക്കുമെന്ന് ഇൻഫോസിസ് സിഇഒ വിശാൽ സിക്ക അഭിപ്രായപ്പെട്ടു.

TAGS: Infosys |