എയർ ഇന്ത്യ എക്‌സ്പ്രസ് ലാഭപാതയിൽ

Posted on: September 3, 2016

Air-India-Express-take-off-കൊച്ചി : എയർ ഇന്ത്യ എക്‌സ്പ്രസ് പ്രവർത്തനമാരംഭിച്ച് 11 വർഷത്തിനിടെ ആദ്യമായി ലാഭം നേടി. 2015-16 ൽ 362 കോടി രൂപയുടെ റെക്കോർഡ് ലാഭമാണ് എയർ ഇന്ത്യ എക്‌സ്പ്രസ് നേടിയത്. വരുമാനം 2,917 കോടി രൂപ. കുറഞ്ഞ ഇന്ധനച്ചെലവുകളും ഉയർന്ന പാസഞ്ചർ ലോഡ് ഫാക്ടറുമാണ് എയർ ഇന്ത്യ എക്‌സ്പ്രസിനെ ലാഭത്തിലേക്ക് നയിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം 82.3 ശതമാനം പാസഞ്ചർ ലോഡ് ഫാക്ടർ നേടാനായി.

ഇതു സംബന്ധിച്ച ഓഡിറ്റ് ചെയ്ത കണക്കൂകൾ സിഇഒ കെ. ശ്യാം സുന്ദറിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന എയർ ഇന്ത്യ ചാർട്ടേഴ്‌സ് ലിമിറ്റഡ് ഡയറക്ടർ ബോർഡ് അംഗീകരിച്ചു. 2014-15 ൽ കമ്പനി 62 കോടി രൂപ നഷ്ടത്തിലായിരുന്നു. എയർ ഇന്ത്യ കുറഞ്ഞ ചെലവിലുള്ള വിദേശ സർവീസുകൾക്കായി 2005 ഏപ്രിലിലാണ് എയർ ഇന്ത്യ എക്‌സ്പ്രസിന് രൂപം നൽകിയത്.