സോണി ടെൻ സ്‌പോർട്‌സ് വാങ്ങാൻ ഒരുങ്ങുന്നു

Posted on: August 29, 2016

Ten-Sports-Network-Big

മുംബൈ : സോണി, സീ എന്റർടെയ്ൻമെന്റിൽ നിന്നും ടെൻ സ്‌പോർട്‌സ് വാങ്ങാൻ ഒരുങ്ങുന്നു. സീ നെറ്റ് വർക്കിൽ നിന്ന് 2600 കോടി രൂപ മുടക്കിയാണ് ഏറ്റെടുക്കൽ. ടെൻ സ്‌പോർട്‌സ് നിയന്ത്രണത്തിലാവുന്നതോടെ ജപ്പാൻ ആസ്ഥാനമായ സോണി സ്‌പോർട്‌സ് സംപ്രേക്ഷണ രംഗത്ത് വൻ ശക്തിയാകും.

ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, പാക്കിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ ക്രിക്കറ്റ് ബോർഡുകളുടെ സംപ്രേക്ഷണാവകാശം നിലവിൽ ടെൻ സ്‌പോർട്‌സിനുണ്ട്. കൂടാതെ പ്രധാന ഫുട്‌ബോൾ ലീഗുകളുടെ സംപ്രേക്ഷണാവകാശവും നിലവിൽ ഇന്ത്യ പ്രീമിയർ ലീഗ് (ഐപിൽ) ടെലികാസ്റ്റ് സോണിക്കാണ്. റഷ്യയിൽ 2018 ൽ നടക്കുന്ന ഫിഫാ ലോകകപ്പിന്റെ അവകാശവും ഇവർ നേടിയിട്ടുണ്ട്.

ടെൻ സ്‌പോർട്‌സ് ഏറ്റെടുക്കുന്നതോടെ ഫുട്‌ബോൾ, ക്രിക്കറ്റ്, ഫൈറ്റ് സ്‌പോർട്‌സ് എന്നിവ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ അവതരിപ്പിക്കാനാകുമെന്ന് സോണി പിക്‌ചേർസ് സിഇഒ എൻ.പി.സിംഗ് പറഞ്ഞു.