ഇന്ത്യൻ വ്യോമമേഖലയിൽ വൈഫൈ വരുന്നു

Posted on: August 25, 2016

Onboard-Wi-Fi-Big

ന്യൂഡൽഹി : ഇന്ത്യൻ വ്യോമമേഖലയിൽ പറക്കുന്ന വിമാനങ്ങളിൽ വൈഫൈ അനുവദിക്കാൻ ഗവൺമെന്റ് ഒരുങ്ങുന്നു. വരുംദിവസങ്ങളിൽ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കുമെന്ന് ഏവിയേഷൻ സെക്രട്ടറി ആർ.എൻ. ചൗബേ പറഞ്ഞു. ഇന്ത്യയിൽ ഇതേവരെ വിമാനയാത്രയ്ക്കിടയിൽ മൊബൈൽഫോണുകളിലും ലാപ്‌ടോപ്പിലും ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിച്ചിരുന്നില്ല. അതേസമയം എമിറേറ്റ്‌സ് ഉൾപ്പടെ നിരവധി വിദേശ വിമാനക്കമ്പനികൾ നേരത്തെ തന്നെ ഓൺബോർഡ് വൈഫൈ സൗകര്യം ഏർപ്പെടുത്തിയിരുന്നു.

ഓൺബോർഡ് വൈഫൈ നിലവിൽ വരുമ്പോൾ ആവശ്യമെങ്കിൽ വിമാനത്തിലെ വോയ്‌സ്, ഡാറ്റാ ഉപയോഗം സുരക്ഷാ ഏജൻസികൾക്ക് നിരീക്ഷിക്കാനാകും. ഇന്ത്യൻ വ്യോമമേഖലയിലൂടെ പറക്കുന്ന ആഭ്യന്തര വിമാനക്കമ്പനികൾക്കും വിദേശ വിമാനക്കമ്പനികൾക്കും ഇന്റർനെറ്റ് സൗകര്യം പ്രയോജനപ്പെടുത്താനാകുമെന്നും ആർ.എൻ. ചൗബേ ചൂണ്ടിക്കാട്ടി.