കേരളത്തിൽ സംരംഭകർക്ക് ആശങ്ക വേണ്ടെന്ന് പിണറായി വിജയൻ

Posted on: August 20, 2016
തിരുവനന്തപുരത്ത് നിർമ്മിക്കുന്ന ലുലു മാളിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ഇ. ചന്ദ്രശേഖരൻ, ശശി തരൂർ എംപി, മേയർ അഡ്വ. വി.കെ. പ്രശാന്ത്, സ്വാമി ഋതാംബരാനന്ദ, വാർഡ് കൗൺസിലർ ഹിമ സിജി തുടങ്ങിയവർ സമീപം.

തിരുവനന്തപുരം : കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്നും സംരംഭകർക്ക് യാതൊരു ആശങ്കയും വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് നിർമ്മിക്കുന്ന ലുലു മാളിന്റെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ വ്യവസായങ്ങളെയും സംരംഭകരെയും സ്വീകരിക്കാൻ കേരളത്തിന് സന്തോഷമേയുള്ളു. വലിയ തോതിലുള്ള വികസനമാണ് ലുലുമാളിലൂടെ തിരുവനന്തപുരത്ത് വരാൻ പോകുന്നത്. കേരളത്തിന്റെ വ്യവസായ വികസനത്തിന് യൂസഫലിയെപ്പോലുള്ള സംരംഭകരുടെ പിന്തുണ ആവശ്യമാണ്. ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകാൻ ലുലുമാളിലൂടെ യൂസഫലിക്ക് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് നിർമ്മിക്കുന്ന ലുലു മാളിന്റെ മാതൃക മുഖ്യമന്ത്രി പിണറായി വിജയൻ നോക്കി കാണുന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി, ശശി തരൂർ എംപി, ഒ. രാജഗോപാൽ എംഎൽഎ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക് ടർ എം എ അഷ്‌റഫലി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി ഇ. ചന്ദ്രശേഖരൻ തുടങ്ങിയവർ സമീപം.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈദ്യുതി – ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മാളിന്റെയും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ ഹോട്ടലിന്റെയും കൺവെൻഷൻ സെന്ററിന്റെയും മോഡൽ അനാച്ഛാദനം ചെയ്തു. ശശി തരൂർ എംപി പൈലിംഗ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ഒ. രാജഗോപാൽ എംഎൽഎ ലുലു മാളിന്റെ ബ്രോഷർ ശിവഗിര മഠം ജനറൽ സെക്രട്ടറി സ്വാമി ഋതാംബരാനന്ദയ്ക്ക് നൽകി പ്രകാശനം ചെയ്തു. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ലുലു മാളിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു.

2018 ഓഗസ്റ്റിൽ ഷോപ്പിംഗ് മാളിന്റെയും 2019 മാർച്ചിൽ ഹോട്ടലിന്റെയും കൺവെൻഷൻ സെന്ററിന്റെയും പണി പൂർത്തിയാകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി പറഞ്ഞു. മാൾ പ്രവർത്തനമാരംഭിക്കുന്നതോടെ തിരുവനന്തപുരത്തെ ജനങ്ങൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷോപ്പിംഗ് അനുഭവമായിരിക്കും ലഭ്യമാവുകയെന്ന് എം എ യൂസഫലി പറഞ്ഞു.

തിരുവനന്തപുരം മേയർ അഡ്വ. വി.കെ. പ്രശാന്ത്, യുഎഇ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബി, വാർഡ് കൗൺസിലർ ഹിമ സിജി തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക് ടർ എം എ അഷ്‌റഫലി നന്ദി പറഞ്ഞു.