മാക്‌സ് ലൈഫ് എച്ച്ഡിഎഫ്‌സി ലൈഫിൽ ലയിക്കുന്നു

Posted on: June 17, 2016

HDFC-Life-Big

മുംബൈ : മാക്‌സ് ലൈഫ് ഇൻഷുറൻസ് കമ്പനിയെ എച്ച്ഡിഎഫ്‌സി സ്റ്റാൻഡേർഡ് ലൈഫ് ഇൻഷുറൻസുമായി ലയിപ്പിക്കാൻ മാക്‌സ് ഫിനാൻഷ്യൽ സർവീസസ് ബോർഡ് അംഗീകാരം നൽകി. രണ്ട് ഘട്ടമായാണ് ലയനം. ആദ്യം മാക്‌സ് ലൈഫ് മാതൃക കമ്പനിയായ മാക്‌സ് ഫിനാൻഷ്യൽ സർവീസസിൽ ലയിക്കും. തുടർന്ന് മാക്‌സ് ഫിനാൻഷ്യലിനെ എച്ച്ഡിഎഫ്‌സി സ്റ്റാൻഡേർഡ് ലൈഫ് ഏറ്റെടുക്കും. ലയനം എച്ച്ഡിഎഫ്‌സി ലൈഫിന്റെ ലിസ്റ്റിംഗിന് വഴിതെളിക്കും. എച്ച്ഡിഎഫ്‌സി ലിമിറ്റഡിന്റെയും സ്റ്റാൻഡേർഡ് ലൈഫിന്റെയും സംയുക്ത സംരംഭമാണ് എച്ച്ഡിഎഫ്‌സി ലൈഫ്.

എച്ച്ഡിഎഫ്‌സി ലൈഫിന്റെ 61.63 ശതമാനം ഓഹരികൾ എച്ച്ഡിഎഫ്‌സി ലിമിറ്റിഡിന്റെയും 35 ശതമാനം ഓഹരികൾ സ്റ്റാൻഡേർഡ് ലൈഫിന്റെയും നിയന്ത്രണത്തിലാണ്. 2016 മാർച്ച് 31 ലെ കണക്കുകൾ പ്രകാരം എച്ച്ഡിഎഫ്‌സി സ്റ്റാൻഡേർഡ് ലൈഫിന് 16,313 കോടി പ്രീമിയം വരുമാനവും 74,247 കോടിയുടെ ആസ്തികളും കൈവശമുണ്ട്. മാക്‌സ് ലൈഫിന് 9,216 കോടിയുടെ പ്രീമിയം വരുമാനവും 35,824 കോടിയുടെ ആസ്തികളും കൈകാര്യം ചെയ്യുന്നു.