വിപിഎസ് ഹെൽത്ത്‌കെയർ ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്തുന്നു

Posted on: May 10, 2016

Shamsheer-Vyalil-Big

കൊച്ചി : ഡോ. ഷംഷീർ വയലിൽ നേതൃത്വം നൽകുന്ന വിപിഎസ് ഹെൽത്ത്‌കെയർ ഇന്ത്യയിൽ കൂടുതൽ നിക്ഷേപത്തിന് ഒരുങ്ങുന്നു. ആദ്യഘട്ടത്തിൽ മുംബൈയിലെ ഡോ. എൽ എച്ച് ഹീരാനന്ദാനി, ന്യൂഡൽഹിയിലെ റോക്ക്‌ലൻഡ് ഗ്രൂപ്പുകളുടെ ആശുപത്രികൾ ഏറ്റെടുത്തേക്കും. ഇതു സംബന്ധിച്ച ചർച്ചകൾ നടന്നുവരികയാണ്. കൊച്ചിയിലെ ലേക്ക്‌ഷോർ ആശുപത്രി അടുത്തയിടെ ഏറ്റെടുത്തിരുന്നു.

ഇതിനു പുറമെ കോഴിക്കോട് പുതിയ ആശുപത്രി നിർമ്മിക്കാനും വിപിഎസ് ഹെൽത്ത്‌കെയറിന് പദ്ധതിയുണ്ട്. അബുദാബി ആസ്ഥാനമായുള്ള വിപിഎസ് ഹെൽത്ത്‌കെയറിന് 16 വലിയ ആശുപത്രികളും 112 മെഡിക്കൽ സെന്ററുകളും 28 ഫാർമസികളുമുണ്ട്.