വിപ്രോ സൗദിയിൽ വനിത ബിസിനസ് പാർക്ക് സ്ഥാപിക്കുന്നു

Posted on: May 2, 2016

Princess-Nora-University-Ri

റിയാദ് : വിപ്രോ സൗദി അറേബ്യയിൽ വനിതകൾക്കു വേണ്ടിയുള്ള ബിസിനസ് പാർക്ക് സ്ഥാപിക്കുന്നു. സൗദി ആരാംകോ, പ്രിൻസസ് നൂറ യൂണിവേഴ്‌സിറ്റി (പിഎൻയു) എന്നിവയുമായി സഹകരിച്ചാണ് സൗദിയിലെ ആദ്യ വിമൻ ബിസിനസ് ആൻഡ് ടെക്‌നോളജി പാർക്ക് ആരംഭിക്കുന്നത്. റിയാദിലെ പിഎൻയു കാമ്പസിൽ ആരംഭിക്കുന്ന പാർക്ക് 2025 ഓടെ 21,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. വൈകാതെ സൗദിയിൽ സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റം സ്ഥാപിക്കുമെന്ന് പ്രിൻസസ് നൂറ യൂണിവേഴ്‌സിറ്റി റെക്ടർ ഹുദ അൽ അമീൽ പറഞ്ഞു.

ടിസിഎസ് 2013 ൽ സൗദി അറേബ്യയിൽ വനിതാ ജീവനക്കാർ മാത്രമുള്ള ബിപിഒ കേന്ദ്രം തുറന്നിരുന്നു. ആയിരത്തോളം വനിതകളാണ് ഇവിടെ പ്രവർത്തിക്കുന്നത്.