80,000 ലേറെ തൊഴിലവസരങ്ങളുമായി ഗൾഫ് റെയിൽവേ

Posted on: April 26, 2016

Gulf-Railway-Big

ദമാം : ജിസിസി രാജ്യങ്ങളിലെ സാമ്പത്തിക – ഗതാഗത മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതെളിയിക്കുന്ന ഗൾഫ് റെയിൽവേയുടെ പ്രാരംഭ പ്രവർത്തനങ്ങൾ വൈകാതെ ആരംഭിക്കും. പദ്ധതിയുടെ സാധ്യതകളെക്കുറിച്ച് പഠനം നടത്താൻ അംഗരാജ്യങ്ങൾ വിവിധ രാജ്യാന്തര കൺസൾട്ടിംഗ് സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിക്കഴിഞ്ഞു. ആറ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതിക്ക് 15.4 ബില്യൺ ഡോളർ ആണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. 80,000 ലേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതി 2018 ൽ പൂർത്തിയാകും.

ഗൾഫ് റെയിൽവേയുടെ ദൈർഘ്യം 2,117 കിലോമീറ്ററാണ്. കുവൈറ്റ് സിറ്റിയിൽ നിന്ന് ആരംഭിച്ച് ദമാം (സൗദി), മനാമ (ബഹ്‌റിൻ), ദോഹ (ഖത്തർ), അബുദാബി, ദുബായ്, ഫുജൈറ (യുഎഇ), സോഹർ വഴി മസ്‌ക്കറ്റിൽ എത്തിച്ചേരും വിധമാണ് പാതയുടെ അലൈൻമെന്റ്. പദ്ധതിയിൽ 663 കിലോമീറ്ററും സൗദി അറേബ്യയിൽ കൂടിയാണ്. രണ്ട് പുതിയ കോസ്‌വേകളും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും. പാസഞ്ചർ തീവണ്ടികൾ മണിക്കൂറിൽ 220 കിലോമീറ്ററും ഗുഡ്‌സ് ട്രെയിനുകൾ 80-120 കിലോമീറ്ററിൽ വേഗതയിലും സഞ്ചരിക്കാവുന്ന വിധമാണ് പാതയുടെ നിർമാണം.