ഇൻഫോസിസിന് 3,597 കോടി രൂപ അറ്റാദായം

Posted on: April 15, 2016

Infosys-big-a

ബംഗലുരു : ഇൻഫോസിസ് 2016 മാർച്ച് 31 ന് അവസാനിച്ച നാലാം ക്വാർട്ടറിൽ 3,597 കോടി രൂപ അറ്റാദായം നേടി. 2015 ജനുവരി-മാർച്ച് ക്വാർട്ടറിൽ 3,097 കോടിയായിരുന്നു അറ്റദാായം. കഴിഞ്ഞ ധനകാര്യവർഷം മൂന്നാം ക്വാർട്ടറിൽ അറ്റാദായം (2015 ഒക്‌ടോബർ -ഡിസംബർ) 3.597 കോടിയായിരുന്നു.

നാലാം ക്വാർട്ടറിലെ വരുമാനം ക്വാർട്ടർ അടിസ്ഥാനത്തിൽ 4.07 ശതമാനവും വാർഷികാടിസ്ഥാനത്തിൽ 23.40 ശതമാനവും വളർച്ചനേടി. വരുമാനം 16,550 കോടി രൂപ. ഡോളർ അടിസ്ഥാനത്തിൽ 2016-17 ൽ 11.8 ശതമാനം മുതൽ 13.8 ശതമാനം വരെ വളർച്ചയാണ് ഇൻഫോസിസ് പ്രതീക്ഷിക്കുന്നത്. കരുതൽധനം 32,699.3 കോടി രൂപ.

ഓഹരി ഒന്നിന് 14.25 രൂപ വീതം ഫൈനൽ ഡിവിഡൻഡ് പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് മുൻ ക്വാർട്ടറിലെ 18.1 ശതമാനത്തിൽ നിന്ന് 17.3 ശതമാനമായി കുറഞ്ഞു. മാർച്ച് 31 ലെ കണക്കുകൾ പ്രകാരം ഇൻഫോസിസ് ജീവനക്കാരുടെ എണ്ണം 1,94,044 ആണ്. 2015 മാർച്ചിൽ 1,76,187 ജീവനക്കാരാണുണ്ടായിരുന്നത്.