ആരാംകോ ഇന്ത്യയിൽ നിക്ഷേപം നടത്താൻ ഒരുങ്ങുന്നു

Posted on: April 4, 2016

Aramco-big

റിയാദ് : ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അറേബ്യയിലെ ആരാംകോ ഇന്ത്യയിൽ നിക്ഷേപം നടത്താൻ ഒരുങ്ങുന്നു. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യയിലെ പെട്രോളിയം മേഖലയിൽ മുതൽ മുടക്കാൻ ആരാംകോ മേധാവി ഖാലിദ് അൽ ഫാലിഹ് താത്പര്യം പ്രകടിപ്പിച്ചത്. ലോകത്തിലെ മൊത്തം എണ്ണ നിക്ഷേപത്തിന്റെ 15 ശതമാനത്തിലധികം (265 ബില്യൺ ബാരൽ) സൗദി അറേബ്യയിലെ ദേശീയ എണ്ണക്കമ്പനിയായ ആരാംകോയുടെ കൈവശമാണ്.

ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ ക്രൂഡോയിൽ വിതരണം ചെയ്യുന്നതും സൗദി അറേബ്യയാണ്. ക്രൂഡോയിൽ വാങ്ങൽ-വില്പനയ്ക്ക് അപ്പുറം എണ്ണപ്പാടങ്ങളിലും റിഫൈനറികളും സംയുക്തസംരംഭങ്ങൾ ആരംഭിക്കാനും ആരാംകോയുടെ നീക്കം വഴിവെക്കും. നേരത്തെ ചൈനീസ് റിഫൈനറികളിൽ നിക്ഷേപം നടത്താൻ ആരാംകോ പ്രാരംഭ ചർച്ചകൾ നടത്തിയിരുന്നു.

TAGS: Saudi Aramco |