ടാറ്റാസൺസ് എയർഏഷ്യ ഇന്ത്യയിലെ ഓഹരിപങ്കാളിത്തം ഉയർത്തി

Posted on: March 28, 2016

AirAsia-India-Big-c

മുംബൈ : ടാറ്റാസൺ എയർഏഷ്യ ഇന്ത്യയിലെ ഓഹരിപങ്കാളിത്തം 49 ശതമാനമായി വർധിപ്പിച്ചു. നിലവിൽ 41.06 ശതമാനം ഓഹരികളാണ് ടാറ്റാസൺസിനുണ്ടായിരുന്നത്. അരുൺ ഭാട്യയുടെ ടെലിസ്ട്ര ട്രേഡ്‌പ്ലേസിന്റെ കൈവശമുണ്ടായിരുന്ന 10 ശതമാനം ഓഹരികൾ 7.94 ശതമാനം ടാറ്റാസൺ വാങ്ങുകയായിരുന്നു. ശേഷിച്ച രണ്ട് ശതമാനം ഓഹരികൾ എയർഏഷ്യ ചെയർമാൻ എസ്. രാമദൊരൈയും ഡയറക്ടർ ആർ. വെങ്കിടരാമനും വ്യക്തിഗതമായ നിലയിൽ വാങ്ങി.

ഇതോടെ ടാറ്റാസൺസിനും എയർഏഷ്യ ബെർഹാദിനും എയർഏഷ്യ ഇന്ത്യയിൽ 49 ശതമാനം വീതം ഓഹരിപങ്കാളിത്തമായി. 2014 ജൂണിലാണ് എയർഏഷ്യ ഇന്ത്യ സർവീസ് തുടങ്ങിയത്.