സ്‌പൈസ്‌ജെറ്റ് 150 വിമാനങ്ങൾ വാങ്ങാൻ ഒരുങ്ങുന്നു

Posted on: November 30, 2015

SPICEJET-BOEING-big

ദുബായ് : സ്‌പൈസ്‌ജെറ്റ് 150 വിമാനങ്ങൾ വാങ്ങാൻ തയാറെടുക്കുകയാണെന്ന് ചെയർമാൻ അജയ് സിംഗ് പറഞ്ഞു. നടപ്പ് ധനകാര്യവർഷം തന്നെ വിമാനങ്ങൾക്ക് ഓർഡർ നൽകും. ഇതു സംബന്ധിച്ച് എയർബസും ബോയിംഗുമായി ചർച്ചകൾ നടന്നുവരികയാണ്. എയർബസ് എ 320 നിയോ, ബോയിംഗ് 737 മാക്‌സ് എന്നീ എയർക്രാഫ്റ്റുകളാണ് സ്‌പൈസ്‌ജെറ്റ് പരിഗണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ മൂന്ന് ക്വാർട്ടറുകളിലും സ്‌പൈസ്‌ജെറ്റ് ലാഭം നേടി. അതിന് മുമ്പ് തുടർച്ചയായി അഞ്ച് ക്വാർട്ടറുകളിൽ നഷ്ടത്തിലായിരുന്നു. ഫ്‌ലീറ്റ് വികസനത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബജറ്റ് എയർലൈനായി സ്‌പൈസ്‌ജെറ്റ് മാറും. 2016 മാർച്ചിന് മുമ്പ് പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.