സ്‌പൈസ്‌ജെറ്റ് വൻവികസനത്തിന് ഒരുങ്ങുന്നു

Posted on: November 18, 2015

SPICEJET-BOEING-big

ചെന്നൈ : കൂടുതൽ വിമാനങ്ങളും പുതിയ റൂട്ടുകളുമായി സ്‌പൈസ്‌ജെറ്റ് വൻ വികസനത്തിന് തയാറെടുക്കുന്നു. വളർച്ചയുടെ ഭാഗമായി 150 വിമാനങ്ങൾക്ക് വാങ്ങാനുള്ള ഒരുക്കത്തിലാണ് കമ്പനി. പുതിയ വിമാനങ്ങൾ ലഭിക്കുന്നതോടെ കൂടുതൽ അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കും.

ആറ് ഇന്റർനാഷണൽ ഡെസ്റ്റിനേഷനുകളിലേക്കാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. ചെന്നൈ-ബാങ്കോക്ക്, അമൃതസർ – ദുബായ് സർവീസുകളാണ് ഏറ്റവും ഒടുവിൽ ആരംഭിച്ചത്. ദുബായിലേക്ക് 8 ഇന്ത്യൻ നഗരങ്ങളിൽ നിന്ന് സ്‌പൈസ്‌ജെറ്റ് സർവീസുണ്ട്. കേരളത്തിലെ കണ്ണൂർ ഉൾപ്പടെയുള്ള വിമാനത്താവളങ്ങൡ നിന്ന് കൂടുതൽ ഗൾഫ് സർവീസുകൾക്ക് സ്‌പൈസ്‌ജെറ്റിന് പദ്ധതിയുണ്ട്.

25 ബോയിംഗ് എയർക്രാഫ്റ്റുകളും 14 ബോംബാർഡിയർ വിമാനങ്ങളും രണ്ട് എയർബസ് വിമാനങ്ങളുമാണ് ഇപ്പോൾ സ്‌പൈസ്‌ജെറ്റ് ഫ്‌ലീറ്റിലുള്ളത്. ബോയിംഗിന്റെയോ എയർബസിന്റെയോ 100 നാരോ ബോഡി എയർക്രാഫ്റ്റുകളും 50 ടർബോപ്രോപ് എയർക്രാഫ്റ്റുകളും വാങ്ങാനാണ് സ്‌പൈസ്‌ജെറ്റ് മാനേജ്‌മെന്റ് ആലോചിക്കുന്നത്.