ദുബായ് കേന്ദ്രമാക്കി എയർ ഇന്ത്യ എക്‌സ്പ്രസ് വികസനത്തിന് ഒരുങ്ങുന്നു

Posted on: October 28, 2015

Air-India-Express-Boeing-73

ദുബായ് : എയർ ഇന്ത്യ എക്‌സ്പ്രസ് ദുബായ് കേന്ദ്രമാക്കി വികസനത്തിന് ഒരുങ്ങുന്നു. ഒരു വർഷത്തിനുള്ളിൽ മധുര, അഹമ്മദാബാദ്, ചണ്ഡിഗഡ് എന്നിവിടങ്ങളിൽ നിന്ന് ദുബായിലേക്ക് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ് തുടങ്ങും. വിമാനത്താവളം പൂർത്തിയായാൽ കണ്ണൂരിൽ നിന്നും സർവീസ് ആരംഭിക്കും. മറ്റ് ടയർ – 2 നഗരങ്ങളിൽ നിന്നു മിഡിൽഈസ്റ്റിലേക്കുള്ള സർവീസുകളും എയർ ഇന്ത്യ എക്‌സ്പ്രസ് പരിഗണിക്കുന്നുണ്ട്. കൂടാതെ ഡൽഹിയിൽ നിന്ന് ദോഹയിലേക്ക് ആഴ്ചയിൽ നാല് സർവീസുകൾ വീതം ആരംഭിക്കാനും പദ്ധതിയുണ്ട്.

എയർ ഇന്ത്യ എക്‌സ്പ്രസിന് 2016 ഫെബ്രുവരി – നവംബർ കാലയളവിൽ ആറ് ബോയിംഗ് 737-800 വിമാനങ്ങൾ കൂടി ലഭിക്കുന്നതോടെ പുതിയ സർവീസുകൾ ആരംഭിക്കും. മിഡിൽഈസ്റ്റിൽ നിന്നുള്ള സർവീസുകളാണ് ലോ കോസ്റ്റ് എയർലൈനായ എയർ ഇന്ത്യ എക്‌സ്പ്രസിന് ഏറ്റവും വരുമാനം നേടിക്കൊടുക്കുന്നത്.