ഇൻഫോസിസിന് രണ്ടാം ക്വാർട്ടറിൽ 3,398 കോടി അറ്റാദായം

Posted on: October 12, 2015

Infosys-TVM-Campus-Big

ബംഗലുരു : ഇൻഫോസിസിന് നടപ്പുധനകാര്യവർഷം രണ്ടാം ക്വാർട്ടറിൽ 3,398 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേകാലയളവിനേക്കാൾ 12.15 ശതമാനം വളർച്ച കൈവരിച്ചു. 2014-15 രണ്ടാം ക്വാർട്ടറിലെ അറ്റാദായം 3,030 കോടിരൂപ. 2015-16 ജൂലൈ – സെപ്റ്റംബർ ക്വാർട്ടറിലെ വരുമാനം 15,635 കോടി രൂപ. മുൻവർഷത്തേക്കാൾ 8.9 ശതമാനം വളർച്ചകൈവരിച്ചു.

നടപ്പുധനകാര്യവർഷത്തെ വളർച്ചാനിരക്ക് നേരത്തെയുള്ള 7.2 % – 9.2 % ൽ നിന്ന് 6.4 % – 8.4 % മായി കുറച്ചു. ഇൻഫോസിസ് സിഎഫ്ഒ രാജീവ് ബൻസാൽ കമ്പനിയിൽ നിന്നും രാജിവച്ചു.