പേടിഎം ആറു മാസത്തിനുള്ളിൽ പേമെന്റ് ബാങ്ക് തുറക്കും

Posted on: September 14, 2015

Paytm-Logo-Big

ന്യൂഡൽഹി : രാജ്യത്തെ ആദ്യ പേമെന്റ് ബാങ്ക് ആകാൻ പേടിഎം ഒരുങ്ങുന്നു. പേടിഎം പേമെന്റ് ബാങ്ക് ലിമിറ്റഡ് എന്നാണ് പുതിയ കമ്പനിയുടെ പേര്. നടപ്പു ധനകാര്യവർഷം അവസാനിക്കും മുമ്പ് ബാങ്കിംഗ് പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് പേടിഎമ്മിന്റെ ലക്ഷ്യം.

മൊബൈൽ വാലറ്റ് രംഗത്ത് സജീവമായതിനാൽ കാലതാമസം കൂടാതെ പേമെന്റ് ബാങ്കിംഗ് തുടങ്ങാൻ പേടിഎമ്മിന് കഴിയും. മൂന്ന് വർഷത്തിനുള്ളിൽ 10,000 കോടിയുടെ നിക്ഷേപം സമാഹരിക്കാൻ കഴിയുമെന്നാണ് പേടിഎമ്മിന്റെ പ്രതീക്ഷ.