ഇൻഫോസിസിന് 3,030 കോടി അറ്റാദായം

Posted on: July 21, 2015

Infosys-building-Big-a

ബംഗലുരു : ഇൻഫോസിസിന് നടപ്പുധനകാര്യവർഷം ഒന്നാം ക്വാർട്ടറിൽ 3,030 കോടി രൂപ അറ്റാദായം നേടി. വരുമാനം 14,354 കോടി രൂപ. മുൻവർഷം ഇതേകാലയളവിനേക്കാൾ അറ്റാദായത്തിൽ 5 ശതമാനവും വരുമാനത്തിൽ 12.4 ശതമാനം വളർച്ച രേഖപ്പെടുത്തി. മൊത്തലാഭം 5231 കോടി രൂപ. ലാഭവളർച്ച 10.7 ശതമാനം. ഇക്കാലയളവിൽ ടിസിവിയുമായി 688 മില്യൺ ഡോളറിന്റെ 6 കരാറുകൾ ഒപ്പുവച്ചു.

ജീവനക്കാരുടെ പിരിഞ്ഞുപോകൽ നിരക്ക് മുൻവർഷം ഇതേകാലയളവിലെ 23.4 ശതമാനത്തിൽ നിന്ന് 14.2 ശതമാനമായി മെച്ചപ്പെട്ടു. ട്രെയിനികൾ ഉൾപ്പടെയുള്ള ജീവനക്കാരുടെ ഉപയോഗക്ഷമത 75.7 ശതമാനമായി.