മേളം മസാലയെ എവിഎ ഗ്രൂപ്പ് ഏറ്റെടുത്തു

Posted on: July 14, 2015

Melam-Big

കൊച്ചി : മേളം മസാല ബ്രാൻഡിനെ മെഡിമിക്‌സ് നിർമാതാക്കളായ ചെന്നൈയിലെ എവിഎ ഗ്രൂപ്പ് ഏറ്റെടുത്തു. ഏറ്റെടുക്കലിന്റെ മുതൽമുടക്ക് വെളിപ്പെടുത്തിയിട്ടില്ല. പദ്മശ്രീ ഡോ. കുര്യൻ ജോൺ മേളാംപറമ്പിൽ 1992 ൽ ആരംഭിച്ച എംവിജെ ഫുഡ്‌സ് മേളം ബ്രാൻഡിൽ മസാലകൾ, അച്ചാറുകൾ, ജാം, സോസ്, പലഹാരപൊടികൾ തുടങ്ങിയ നിരവധി ഉത്പന്നങ്ങൾ നിർമ്മിച്ചുവരുന്നു. എവിഎ ചോലയിൽ ഹെൽത്ത്‌കെയർ പ്രൈവറ്റ് ലിമിറ്റഡിന്റെ സബ്‌സിഡയറിയായ എവിഎ കോൺഡിമെന്റ്‌സ് എൽഎൽപി മുഖേനയാണ് ഏറ്റെടുക്കൽ.

ആഭ്യന്തരവിപണിക്കൊപ്പം മിഡിൽഈസ്റ്റ്, യുഎസ്, യുകെ തുടങ്ങിയ വിദേശരാജ്യങ്ങളിലേക്കും മേളം മസാലകൾ കയറ്റുമതി ചെയ്യുന്നുണ്ട്. കൊച്ചിയിലാണ് എംവിജെ ഫുഡ്‌സിന്റെ ഉത്പാദനശാല പ്രവർത്തിക്കുന്നത്. മേളം ഏറ്റെടുത്തുകൊണ്ട് ഇന്ത്യയിലും വിദേശത്തും വിപണി വികസിപ്പിക്കുമെന്ന് എവിഎ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എ. വി. അനൂപ് പറഞ്ഞു.