ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്കിംഗിന് ഒരുങ്ങുന്നു

Posted on: July 13, 2015

India-Post-Office-big

ന്യൂഡൽഹി : റിസർവ് ബാങ്ക് അനുമതി ലഭിക്കുകയാണെങ്കിൽ പേമെന്റ് ബാങ്ക് സ്ഥാപിക്കാൻ ഇന്ത്യ പോസ്റ്റ് തയാറെടുക്കുന്നു. 2,590 പോസ്‌റ്റോഫീസുകളിൽ കോർ ബാങ്കിംഗ് സൗകര്യം ഏർപ്പെടുത്തിക്കഴിഞ്ഞു. ഒരു വർഷം മുമ്പ് 236 പോസ്‌റ്റോഫീസുകളിൽ മാത്രമാണ് കോർ ബാങ്കിംഗ് സൗകര്യമുണ്ടായിരുന്നത്. ലൈസൻസ് ലഭിക്കുകയാണെങ്കിൽ ഇവയെല്ലാം പേമെന്റ് ബാങ്ക് ശാഖകളായി മാറും.

ഇപ്പോൾ സേവിംഗ്‌സ് അക്കൗണ്ട് സൗകര്യം മാത്രമാണ് പോസ്‌റ്റോഫീസുകളിലുള്ളത്. പേമെന്റ് ബാങ്ക് ലൈസൻസ് ലഭിച്ചാൽ നിക്ഷേപം സ്വീകരിക്കാനും റെമിറ്റൻസ് നടത്താനും കഴിയും. വായ്പാ വിതരണം ഉണ്ടാവില്ല. സെപ്റ്റംബറിൽ ലൈസൻസ് ലഭിക്കുമെന്നാണ് ഇന്ത്യ പോസ്റ്റ് പ്രതീക്ഷിക്കുന്നത്.