റിലയൻസ് റീട്ടെയ്ൽ 930 പുതിയ സ്റ്റോറുകൾ തുറക്കുന്നു

Posted on: June 13, 2015

Reliance-Retail-store-big

മുംബൈ : റിലയൻസ് റീട്ടെയ്ൽ ഒരു വർഷത്തിനുള്ളിൽ 700 നഗരങ്ങളിലായി 930 പുതിയ സ്റ്റോറുകൾ തുറക്കും. നിലവിൽ 20 സംസ്ഥാനങ്ങളിലെ 200 നഗരങ്ങളിലായി 2,600 സ്റ്റോറുകളാണ് റിലയൻസ് റീട്ടെയ്‌ലിനുള്ളത്. കഴിഞ്ഞ വർഷം റിലയൻസ് റീട്ടെയ്ൽ 17,000 കോടി രൂപയുടെ വിറ്റുവരവ് നേടി. ലാഭം 784 കോടി രൂപ. കഴിഞ്ഞ അഞ്ചു വർഷമായി പ്രതിവർഷം 31 ശതമാനം വളർച്ചാ നിരക്ക് കൈവരിച്ചിട്ടുണ്ട്.