കരിപ്പൂർ അക്രമം കോടികളുടെ നഷ്ടം

Posted on: June 12, 2015

Karipur-Airport-front-Big

കോഴിക്കോട് : കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം 10 മണിക്കൂർ അടച്ചിടാനിടയാക്കിയ അക്രമത്തിൽ നഷ്ടപ്പെട്ടത് കോടികൾ. സിഐഎസ്എഫുകാരും ഫയർ ആൻഡ് സേഫ്ടി ജീവനക്കാരും പരസ്പരമുണ്ടായ ഏറ്റുമുട്ടലിൽ വിമാനത്താവളത്തിന്റെ അകത്തും പുറത്തും നാശനഷ്ടങ്ങളുണ്ടായി. വിമാനക്കമ്പനികൾക്കും യാത്രക്കാർക്കുമുണ്ടായ നഷ്ടം വേറെ. അക്രമം കയറ്റുമതിക്കാരെയും അങ്കലാപ്പിലാക്കി. കേരള പോലീസ് നിയന്ത്രണം ഏറ്റെടുക്കും വരെ കലാപ സമാനമായിരുന്നു കരിപ്പൂരിലെ സ്ഥിതി.

എയർട്രാഫിക് കൺട്രോൾ വിഭാഗത്തിന്റെ ഒരു വാഹനവും ഫയർ ആൻഡ് സേഫ്ടി വിഭാഗത്തിന്റെ രണ്ട് വാഹനങ്ങളും എയർപോർട്ട് സ്‌കൂളിന്റെ ബസും അക്രമത്തിൽ തകർന്നു. റൺവേയിൽ ലാൻഡിംഗ് സുഗമമാക്കാൻ സ്ഥാപിച്ചിട്ടുള്ള രണ്ട് ഡസനിലേറെ ലൈറ്റുകൾ അടിച്ചുതകർത്തു. ഇൻസ്ട്രുമെന്റ്ൽ ലാൻഡിംഗ് സിസ്റ്റത്തിന്റെ ഗ്ലോപാത്ത് തകർന്നതിനാൽ വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാൻ കഴിഞ്ഞില്ല. രാത്രിയിൽ എത്തിയ രണ്ട് വിമാനങ്ങൾ കൊച്ചിയിലേക്ക് വഴിതിരിച്ചുവിടേണ്ടി വന്നു.