ഐഡിബിഐ ബാങ്കും ബജാജ് അലയൻസും തമ്മിൽ ധാരണ

Posted on: April 29, 2015

IDBI-Bank-branch-big

കൊച്ചി: അക്കൗണ്ട് ഉടമകൾക്ക് പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന പ്രകാരമുള്ള ഇൻഷുറൻസ് ആനുകൂല്യം ലഭ്യമാക്കാൻ ഐഡിബിഐ ബാങ്കും ബജാജ് അലയൻസും ധാരണാപത്രം ഒപ്പുവച്ചു. ഇതനുസരിച്ച് 18-70 പ്രായപരിധിയിലുള്ളവർക്ക് 12 രൂപയും സേവന നികുതിയും ഉൾപ്പെടുന്ന വാർഷിക പ്രീമിയത്തിന്മേൽ 2 ലക്ഷം രൂപ വരെ അപകട ഇൻഷുറൻസ് കവറേജ് ഉണ്ടാകും.

ഐഡിബിഐ ബാങ്കിന്റെ റീട്ടയിൽ ബാങ്കിംഗ് ഗ്രൂപ്പ് ചീഫ് ജനറൽ മാനേജർ മേധാവി ജോഷിയും ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ചീഫ് ടെക്‌നിക്കൽ ഓഫീസർ ശശികുമാർ അദിദാമുവും ഒപ്പുവച്ചു. ഇതു സംബന്ധിച്ച ചടങ്ങിൽ ഐഡിബിഐ ബാങ്ക് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ എം. ഒ. റെഗോ, എക്‌സിക്യൂട്ടീവ് ഡയറക്ടർ എസ്. കെ. വി ശ്രീനിവാസൻ, ബജാജ് അലയൻസിന്റെ ബാങ്കഷ്വറൻസ് വിഭാഗം മേധാവി അൽപ്പന സിംഗ് എന്നിവർ സംബന്ധിച്ചു.