ചെൽസി -ഇൻഡസ്ഇൻഡ് ബാങ്ക് ക്രെഡിറ്റ് കാർഡ് വരുന്നു

Posted on: January 30, 2015

Induslnd-Chelsea-big

കൊച്ചി : ചെൽസി ഫുട്ബോൾ ക്ലബുമായി ചേർന്ന് ഇൻഡസ്ഇൻഡ് ബാങ്ക് ക്രെഡിറ്റ് കാർഡിറക്കുന്നു. ഇന്ത്യയിൽ ഫുട്‌ബോളിനുണ്ടായിട്ടുള്ള സമീപകാല ഉണർവ് കണക്കിലെടുത്ത് ചെൽസിയുടെ ആരാധക വൃന്ദം കൂടുതൽ വിപുലമാക്കാനും ഈ സംയുക്ത സംരംഭത്തിലൂടെ സാധ്യമാകുമെന്ന് ഇൻഡസ്ഇൻഡ് ബാങ്കിന്റെ ഉപഭോക്തൃ ബാങ്കിംഗ് മേധാവി സുമന്ദ് കത്പാലിയ പറഞ്ഞു.

ചെൽസിയുടെ ഔദ്യോഗിക ഓൺലൈൻ മെഗാസ്‌റ്റോറിൽ നിന്നുള്ള ഷോപ്പിംഗിനു പുറമേ ചെൽസിയുടെ ഹോം മാച്ച് ടിക്കറ്റിനും ഈ ക്രെഡിറ്റ് കാർഡ് പ്രത്യേക ഇളവുകൾ വാഗ്ദാനം ചെയ്യുന്നു. ഡൈനിംഗ്, ഹോസ്പിറ്റാലിറ്റി, ടൂറിസം തുടങ്ങിയവയ്ക്കുമുണ്ട് ബോണസ് പോയിന്റ് ഉൾപ്പെടെ ആനുകൂല്യങ്ങൾ. ഇന്ത്യയിൽ തങ്ങൾക്കുണ്ടായിട്ടുള്ള ജനപ്രിയത ഉയരാൻ ഇൻഡസ്ഇൻഡ് ബാങ്കുമായുള്ള സംയുക്ത സംരംഭം വഴിതെളിക്കുമെന്ന് ചെൽസിയുടെ ഏഷ്യ പസഫിക് മാനേജിംഗ് ഡയറക്ടർ അഡ്രിയാൻ ന്യൂ പ്രതീക്ഷ പ്രകടിപ്പിച്ചു.