ബാങ്കിംഗ് മേഖലയിൽ ഏഴുലക്ഷത്തോളം പേർക്ക് ജോലി സാധ്യത

Posted on: December 5, 2014

St.Tteresas-College-event-B

ബാങ്കിംഗ് മേഖലയിൽ അഞ്ചു വർഷത്തിനുള്ളിൽ ഏഴു ലക്ഷത്തോളം പേർക്ക് ജോലി സാധ്യതയുണ്ടെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് ഡിജിഎം റെഡ്ഡി എൻ ജോസഫ് പറഞ്ഞു. ഇപ്പോൾ ജോലി ചെയ്യുന്നവരിൽ അമ്പതുശതമാനം പേരും ഇതിനകം റിട്ടയർചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എറണാകുളം സെന്റ് തെരേസാസ് കോളേജ് ഹോം സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ എംഎസ്‌സി റിസോഴ്‌സ് മാനേജ്‌മെന്റ് വിദ്യാർത്ഥികളുടെ ഇന്റേൺഷിപ്പിന്റെ ഭാഗമായി നടത്തിയ ബാങ്കിംഗ് പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദേഹം.

ടൈം ഇൻസ്റ്റിറ്റിയൂട്ടിന്റെ സഹകരണത്തോടെ നടത്തിയ ചടങ്ങിൽ പ്രിൻസിപ്പൽ സിസ്റ്റർ വിനീത അധ്യക്ഷത വഹിച്ചു. ഐടിഎഫ്എഫ് ചീഫ് എക്‌സിക്യൂട്ടീവ് എൻ. ഗോപകുമാർ, ഹോംസയൻസ് വിഭാഗം അസി. പ്രഫ. ഡോക്ടർ നിഷ വിക്രമൻ, ടൈം അക്കാദമിക്‌സ് ഡിജിഎം ചെറിയാൻ തോമസ് എന്നിവർ പ്രസംഗിച്ചു. സ്‌നേഹ സെബാസ്റ്റ്യൻ സ്വാഗതവും മിയമോൾ നന്ദിയും പറഞ്ഞു.