ഇന്ത്യ 1 ന് 500 ലേറെ വൈറ്റ് ലേബൽ എടിഎമ്മുകൾ

Posted on: November 4, 2014

India-1-ATM-big

ബാങ്ക്‌ടെക് ഗ്രൂപ്പിന്റെയും ഐസിഐസിഐ വെഞ്ച്വേഴ്‌സിന്റെയും സംയുക്ത സംരഭമായ ബിടിഐ പേമെന്റ്‌സ്, രാജ്യവ്യാപകമായി അഞ്ഞൂറിലേറെ ഇന്ത്യ 1 വൈറ്റ് ലേബൽ എടിഎമ്മുകൾ സ്ഥാപിച്ചു. ഇന്ത്യ 1 എടിഎമ്മുകളിൽ 75 ശതമാനവും 50,000ൽ താഴെ ജനസംഖ്യയുള്ള പട്ടണങ്ങളിലാണ്.

ഇന്ത്യ 1 എടിഎമ്മുകൾക്കൊപ്പം എടിഎം ഇൻ എ ഷോപ്പ് എന്ന ആശയത്തിനും ബിടിഐ പേമെന്റ്‌സ് തുടക്കം കുറിച്ചിട്ടുണ്ട്. കിരാന ഷോപ്പുകളിലും മറ്റ് ചെറു കടകളിലും എടിഎമ്മുകൾ സ്ഥാപിക്കുന്നതിലൂടെ ഇന്ത്യയുടെ ഉൾഗ്രാമങ്ങളിൽ പോലും സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുകയാണെന്ന് ബിടിഐ പേമന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ കെ. ശ്രീനിവാസ് പറഞ്ഞു. 2018 മുമ്പ് 9000 ലേറെ ഇന്ത്യ 1 എടിഎമ്മുകൾ സ്ഥാപിക്കാനാണ് ബിടിഐ പേമെന്റ്‌സ് ലക്ഷ്യമിടുന്നത് .