ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് ഷെഡ്യൂള്‍ഡ് ബാങ്ക് പദവി

Posted on: June 8, 2019

 


കൊച്ചി: ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് (എസ്എഫ്ബി) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്ക് പദവി നല്‍കി. ഏപ്രില്‍ 13ന് കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഗസറ്റില്‍ രണ്ടാം വിഭാഗത്തിലാണ് ബാങ്കിന്റെ പേര് ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്ക് പദവിയിലേക്കുയരുന്നതോടെ ഫിന്‍കെയര്‍ എസ്എഫ്ബിക്ക് ഫണ്ടിങ്, പണലഭ്യത തുടങ്ങിയവ വിപുലീകരിക്കാന്‍ സാധിക്കും. നിക്ഷേപങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനും മത്സരാധിഷ്ഠിത പലിശനിരക്കില്‍ ഇന്റര്‍ബാങ്ക് വായ്പകള്‍ സ്വീകരിക്കാനും, ഫണ്ട് ലഭ്യതയ്ക്കാവശ്യമായ ചെലവ് കുറയ്ക്കാനും സാധിക്കും. ഷെഡ്യൂള്‍ഡ് ബാങ്കായി മാറുന്നതോടെ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റുകള്‍, മ്യൂച്ചല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ തുടങ്ങിയിടങ്ങളില്‍ നിന്നും നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ ഫിന്‍കെയര്‍ എസ്എഫ്ബിക്ക് സാധിക്കും.

ലിക്വിഡിറ്റി അഡ്ജസ്റ്റ്‌മെന്റ് ഫെസിലിറ്റി(എല്‍എഎഫ്), റിസര്‍വ് ബാങ്കുമായി വായ്പാ നിക്ഷേ ഇടപാടുകള്‍ നടത്തുന്ന മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി(എംഎസ്എഫ്) എന്നിവയിലൂടെ നേട്ടമുണ്ടാക്കാനും ബാങ്കിന് സാധിക്കും. ബാങ്ക് ഗാരന്റികള്‍, ക്രെഡിറ്റ് ലെറ്ററുകള്‍ എന്നിവ വിതരണം ചെയ്യാനും നികുതിയിളവോടു കൂടിയ സ്ഥിരനിക്ഷേപ പദ്ധതികള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കാനും സാധിക്കും.