കാസര്‍ഗോഡ് ഇസാഫ് ബാങ്കിന് അഞ്ച് ശാഖകള്‍

Posted on: February 22, 2019

കാസര്‍ഗോഡ് : ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ രണ്ട് ശാഖകള്‍കൂടി കാസര്‍ഗോഡ് ജില്ലയില്‍ ആരംഭിച്ചു. കാസര്‍ഗോഡ് ടൗണിലും കോടോമിലുമാണ് പുതിയ ശാഖകള്‍ ആരംഭിച്ചിരി ക്കുന്നത്. ഇതോടെ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് ജില്ലയില്‍ അഞ്ച് ശാഖകളായി. കാസര്‍ഗോഡ് ശാഖയുടെ ഉദ്ഘാടനം എന്‍.എ. നെല്ലിക്കുന്ന് എം എല്‍ എ നിര്‍വഹിച്ചു. ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് കെ. ജോണ്‍ അധ്യക്ഷനായിരുന്നു. മുനിസിപ്പല്‍ കൗണ്‍സിലര്‍ അരുണ്‍ കുമാര്‍ എ ടി എം കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു.

നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ചെയര്‍മാന്‍ കെ.എസ്. അന്‍വര്‍ സാദത്ത് സേഫ് ഡെപ്പോസിറ്റ് ലോക്കറിന്റെയും കാസര്‍ഗോഡ് മര്‍ച്ചന്റ് അസോസ്സിയേഷന്‍ ജനറല്‍ സെക്രട്ടറി നാഗേഷ് ഷെട്ടി ക്യാഷ് കൗണ്ടറിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേരള വ്യാപാരി വ്യവസായി സമിതി സെക്രട്ടറി കെ.എച്ച്. മഹമൂദ്, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് അസോസിയേറ്റ് വൈസ് പ്രസിഡന്റ് സുദേവ് കുമാര്‍ .വി, ബ്രാഞ്ച് മാനേജര്‍ പ്രജില്‍ കെ. എന്നിവര്‍ പ്രസംഗിച്ചു.

കോടോം ശാഖയുടെ ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. രാജന്‍ നിര്‍വ്വഹിച്ചു. കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. കുഞ്ഞിക്കണ്ണന്‍ എ.ടി.എം. കൗണ്ടറും കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.സി. മാത്യു ക്യാഷ് കൗണ്ടറിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് കെ. ജോണ്‍ അധ്യക്ഷനായിരുന്നു.

രാജപുരം ഹോളി ഫാമിലി ഫൊറാന പള്ളി വികാരി റവ. ഫാ. ഷാജി വടക്കത്തൊടി അനുഗ്രഹ പ്രഭാഷണം നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി എ.എം. വിനോദ്, കേരള വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് എം.കെ. ശശിധരന്‍, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് അസോസിയേറ്റ് വൈസ് പ്രസിഡന്റ് സുദേവ് കുമാര്‍ .വി, ബ്രാഞ്ച് മാനേജര്‍ സാവിയോ ഒ. ജെ എന്നിവര്‍ പ്രസംഗിച്ചു.

TAGS: ESAF Bank |