ആക്‌സിസ് ബാങ്ക് – കിയാ മോട്ടോഴ്‌സ് സഹകരണത്തിന് ധാരണാ പത്രം ഒപ്പുവച്ചു

Posted on: February 13, 2019

കൊച്ചി : ആക്‌സിസ് ബാങ്ക് ഓട്ടോമൊബൈല്‍ ഉല്പാദകരായ കിയാ മോട്ടേഴ്‌സുമായി സഹകരണത്തിന് ധാരണാ പത്രം ഒപ്പിട്ടു. ധാരണ അനുസരിച്ച് കിയാ മോട്ടോഴ്‌സ് ഉപഭോക്താക്കള്‍ക്കും ഡീലര്‍മാര്‍ക്കും ബാങ്കിംഗ് – സാമ്പത്തിക ഇടപാടുകള്‍ക്കുള്ള വണ്‍ – സ്റ്റോപ്പ് സൊല്യൂഷനായി ആക്‌സിസ് ബാങ്ക് പ്രവര്‍ത്തിക്കും. ഫണ്ടിംഗ്, കാഷ് ക്രെഡിറ്റ്, വാഹന വായ്പ, ഫാസ്റ്റ് ടാഗ്‌സ് തുടങ്ങിയ എല്ലാ സേവനങ്ങളും ലഭ്യമാകും.

ഇന്ത്യന്‍ വാഹന രംഗത്തിന്റെ വളര്‍ച്ചയ്ക്കു പിന്തുണയായി കിയാ മോട്ടോഴ്‌സുമായി സഹകരിക്കുന്നതില്‍ അഭിമാനമുണ്ടെന്നും കിയാ മോട്ടോഴ്‌സ് ഉപഭോക്താക്കള്‍ക്കും ഡീലര്‍മാര്‍ക്കും ആവശ്യമായ എല്ലാ സാമ്പത്തിക സേവനങ്ങളും വാഗ്ദാനം ചെയ്യുകയാണെന്നും ആക്‌സിസ് ബാങ്ക് ചെറുകിട – ഇടത്തരം സംരംഭ വിഭാഗം മേധാവിയും പ്രസിഡന്റുമായ ജെ.പി.സിംഗ് പറഞ്ഞു.

ആക്‌സിസ് ബാങ്കിന്റെ ഇന്ത്യയിലുടനീളമുള്ള 3,964 ബ്രാഞ്ചുകളിലും ഈ സേവനങ്ങള്‍ ലഭ്യമാകും. ഉപഭോക്താക്കള്‍ക്ക് തടസങ്ങളില്ലാത്ത ഉടമസ്ഥാവകാശമാണ് ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും കിയാ മോട്ടോഴ്‌സ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടറും ചീഫ് സെയില്‍സ് ഓഫീസറുമായ യോംഗ് എസ്. കിം പറഞ്ഞു.

TAGS: Aixs Banl | Axis Bank |