എല്‍ ഐ സി – ഐ ഡി ബി ഐ ബാങ്ക് ഇടപാട് പൂര്‍ത്തിയായി

Posted on: January 22, 2019

 

ന്യൂഡല്‍ഹി : ഐ ഡി ബി ഐ ബാങ്കിന്റെ 51 ശതമാനം ഓഹരികള്‍ എല്‍ ഐ സി ഏറ്റെടുത്ത ഇടപാട് തിങ്കളാഴ്ച പൂര്‍ത്തിയായി. ഇതോടെ ബാങ്കിന്റെ നിയന്ത്രണം എല്‍ ഐ സിയുടെ കൈകളിലായി.

2018  ജൂണിലാണ് ഏറ്റെടുക്കല്‍ സംബന്ധിച്ച ആശയം ഉയര്‍ന്നത്. ഓഗസ്റ്റില്‍ കേന്ദ്രമന്ത്രിസഭയുടെ അനുമതിയും ലഭിച്ചു. കിട്ടാക്കടം രൂക്ഷമായതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായതോടെയാണ് എല്‍ ഐ സി ബാങ്കിന്റെ രക്ഷക്കെത്തിയത്.

TAGS: IDBI BANK | LIC |