ഫെഡറല്‍ ബാങ്കിന് പുരസ്‌ക്കാരം

Posted on: December 21, 2018

മികച്ച രീതിയില്‍ ബ്ലോക്ക് ചെയിന്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള ഡ്രൈവേഴ്സ് ഡിജിറ്റല്‍ സമിറ്റ് ആന്റ് അവാര്‍ഡ്സ് പുരസ്‌ക്കാരം ഫെഡറല്‍ ബാങ്കിനു വേണ്ടി അസിസ്റ്റന്റ് മാനേജര്‍ മഹേഷ് എസ്. നായര്‍, മാനേജര്‍ അഭിജിത്ത് ബിമല്‍ കുമാര്‍ ലാഹ എന്നിവര്‍ ചേര്‍ന്ന് ഏറ്റു വാങ്ങുന്നു.

കൊച്ചി : ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തിയതിനുള്ള ഡ്രൈവേഴ്‌സ് ഓഫ് ഡിജിറ്റല്‍ സമിറ്റ് ആന്റ് അവാര്‍ഡ്‌സിലെ പുരസ്‌ക്കാരം ഫെഡറല്‍ ബാങ്കിനു ലഭിച്ചു. രാജ്യത്തിനു പുറത്തേക്കുള്ള പണമടക്കലിനായി ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നത് ഫെഡറല്‍ ബാങ്കിനെ 2018 ലെ ബി.എഫ്.എസ്.ഐ. ഇന്നോവേറ്റീവ് ടെക്‌നോളജി പുരസ്‌ക്കാരത്തിനും കെ.എം.എ. നാസ്‌കോം ബെസ്റ്റ് ഇന്നവേറ്റര്‍ പുരസ്‌ക്കാരത്തിനും അര്‍ഹമാക്കിയിരുന്നു. ആഗോള വ്യാപകമായുള്ള എണ്ണൂറിലേറെ സാങ്കേതികവിദ്യാ പദ്ധതികളില്‍ നിന്നാണ് ഫെഡറല്‍ ബാങ്കിനെ വിജയിയായി തെരഞ്ഞെടുത്തത്.

തല്‍സമയം അക്കൗണ്ട് ആരംഭിക്കുവാനും, എപിഐ ബാങ്കിംഗിനു വേണ്ടിയും ഫെഡറല്‍ ബാങ്ക് നവീന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു വരുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ടായ സേവനങ്ങള്‍ നല്കുക മാത്രമല്ല ഇതിലൂടെ സാധ്യമാകുന്നത്, ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എപിഐല ഭ്യമാകുന്നത് വഴി ഇന്ത്യയില്‍ ഫിന്‍ടെക് സംവിധാനം വളര്‍ത്തിയെടുക്കാനും ഇത് സഹായകമാകുന്നു.