ട്രേഡ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുമായി ഐസിഐസിഐ ബാങ്ക്

Posted on: December 20, 2018

കൊച്ചി : കയറ്റുമതി, ഇറക്കുമതി ഇടപാടുകള്‍ക്കായി ഐസിഐസിഐ ബാങ്ക് ആവിഷ്‌കരിച്ച ട്രേഡ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം നവീകരിച്ച് പുനരവതരിപ്പിച്ചു. വലിയ, ഇടത്തരം, ചെറുകിട കോര്‍പ്പറേറ്റുകള്‍ക്ക് അവരുടെ കയറ്റുമതി ഇറക്കുമതി ഇടപാടുകള്‍ ഓണ്‍ലൈന്‍ ആയി നടത്താനും രേഖകള്‍ സൂക്ഷിക്കേണ്ട ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു. ബാങ്ക് ശാഖയില്‍ നേരിട്ടെത്തി ഇടപാടുകള്‍ നടത്തേണ്ട സാഹചര്യവും ഇത് ഇല്ലാതാക്കുന്നു.

ലെറ്റേഴ്‌സ് ഓഫ് ക്രെഡിറ്റ്, ബാങ്ക് ഗാരന്റികള്‍, എക്‌സ്‌പോര്‍ട്ട്/ഇംപോര്‍ട്ട് കളക്ഷന്‍ ബില്ലുകള്‍, എക്‌സ്‌പോര്‍ട്ട് ക്രെഡിറ്റ് വിതരണം എന്നിവ ഡിജിറ്റലായി ട്രേഡ് ഓണ്‍ലൈന്‍ വഴി നടത്താം. സോഫ്റ്റ്‌വേര്‍ മേഖലക്കായി ഇ-സോഫ്‌റ്റെക്‌സ്, വലിയ കയറ്റുമതിക്കാര്‍ക്കായി ഇ-എല്‍സി എന്നീ സേവനങ്ങളും ട്രേഡ് ഓണ്‍ലൈനിലൂടെ ലഭിക്കും.

ഇംപോര്‍ട്ട് ഡാറ്റ പ്രോസസിംഗ് & മോണിറ്ററിംഗ് സിസ്റ്റം, എക്‌സ്‌പോര്‍ട്ട് ഡാറ്റ പ്രോസസിംഗ് & മോണിറ്ററിംഗ് സിസ്റ്റം എന്നിവയുമായി ട്രേഡ് ഓണ്‍ലൈന്‍ ബന്ധിപ്പിച്ചിട്ടുണ്ട്.

വ്യാപാര ഇടപാടുകള്‍ ഡിജിറ്റലാക്കുക എന്ന ലക്ഷ്യം ട്രേഡ് ഓണ്‍ലൈന്‍ അവതരിപ്പിക്കുന്നതിലൂടെ സാക്ഷാല്‍ക്കരിക്കപ്പെട്ടിരിക്കുകയാണെന്ന് ഐസിഐസിഐ ബാങ്ക് കൊമേഴ്‌സ്യല്‍ ബാങ്കിംഗ് ഗ്രൂപ്പ് മേധാവി അജയ് ഗുപ്ത പറഞ്ഞു.