ഐസിഐസിഐ ബാങ്ക് മണികോച്ച് പുറത്തിറക്കി

Posted on: December 7, 2018

കൊച്ചി : ഐസിഐസിഐ ബാങ്കിന്റെ ഇരുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നിക്ഷേപ ഉപദേശങ്ങള്‍ നല്‍കുന്നതിനായി മണി കോച്ച് എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഏതെല്ലാം മേഖലകളിലാണ് നിക്ഷേപിക്കേണ്ടതെന്ന് ശുപാര്‍ശ ചെയ്യുകയും നിക്ഷേപത്തിലെ മാറ്റങ്ങള്‍ 24 മണിക്കൂറും നിരീക്ഷിക്കുകയും ചെയ്യുന്ന ആപ്പാണിത്

കടലാസ് രഹിത കെവൈസി, മ്യൂച്ച്വല്‍ ഫണ്ടുകള്‍ക്കായി ഒറ്റ ക്ലിക്കിലൂടെയുള്ള രജിസ്‌ട്രേഷന്‍ എന്നിവയാണ് ഇതിന്റെ പ്രത്യേകത. ആദ്യമായാണ് ഒരു ബാങ്ക് ഇത്തരത്തിലുള്ള സേവനം അവതരിപ്പിക്കുന്നത്. ശബ്ദം ഉപയോഗിച്ച് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുളള സംവിധാനവും ഇതിലുണ്ട്. ആപ്പിളിന്റെ സിരി എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണിത്.

ഉപഭോക്തൃ കേന്ദ്രീകൃതമായ പുതിയ സേവനങ്ങള്‍ തുടര്‍ന്നും നല്‍കുമെന്ന് ഐസിഐസിഐ ബാങ്ക് ഗ്രൂപ്പ് എക്‌സിക്യുട്ടീവും ചീഫ് ടെക്‌നോളജി & ഡിജിറ്റല്‍ ഓഫീസറുമായ ബി. മദിവണന്‍ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 34 ശതമാനം വിപണി വിഹിതം നേടാന്‍ ഈ ആപ്പിനായി. 4.09 ട്രില്ല്യണ്‍ രൂപയുടെ ഇടപാടുകളാണ് ഇത് വഴി നടന്നത്.

TAGS: ICICI BANK |