യെസ് ബാങ്ക് നാച്ച് സംവിധാനം ഏര്‍പ്പെടുത്തി

Posted on: December 6, 2018

കൊച്ചി : യെസ് ബാങ്ക് കോര്‍പറേറ്റ് ഉപഭോക്താക്കള്‍ക്കായി നെറ്റ് ബാങ്കിംഗിലൂടെ എ പി ഐ അധിഷ്ഠിത ഡിജിറ്റല്‍ നാച്ച് (നാഷണല്‍ ഓട്ടൊമേറ്റഡ് ക്ലിയറിംഗ് ഹൗസ്-എന്‍എസിഎച്ച്) ഡെബിറ്റ് സംവിധാനം ഏര്‍പ്പെടുത്തി.

നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്റെ (എന്‍പിസിഐ) നാച്ച് സംവിധാനത്തിലൂടെ കോര്‍പറേറ്റുകള്‍ക്ക് അവരുടെ പേയ്‌മെന്റ് സംവിധാനങ്ങള്‍ ഉടനടി ക്ലിയര്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കുകയാണ് യെസ് ബാങ്ക്. ഇതിന് കോര്‍പറേറ്റ് ഇടപാടുകാര്‍, എന്‍പിസിഐ, ബാങ്കിന്റെ റീട്ടെയില്‍ നെറ്റ് ബാങ്കിംഗ് എന്നിവയുടെ സംയോജനം വേണം. ബാങ്കിന്റെ കോര്‍പറേറ്റ് ഇടപാടുകാര്‍ക്ക് അവരുടെ ഉപയോക്താക്കളുടെ ഓണ്‍ലൈന്‍ ആവശ്യപ്രകാരം നാച്ച് ഡെബിറ്റ് സംവിധാനത്തിലൂടെ ഒറ്റയടിക്ക് പേയ്‌മെന്റ് നടത്താം. നിലവിലെ പേപ്പര്‍ സംവിധാനങ്ങളും സമയ നഷ്ടവും ഒഴിവാകുന്നു.

ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന യെസ് ബാങ്ക് എപിഐ അധിഷ്ഠിത രംഗത്തും ഇത് തുടരുന്നുവെന്നും ഈ സംവിധാനം നടപ്പാക്കുന്ന ആദ്യത്തെ ബാങ്കായതില്‍ സന്തോഷമുണ്ടെന്നും ഇതോടെ നിത്യേനയുള്ള ഇടപാടുകളും പേയ്‌മെന്റുകളും ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ പുതിയൊരു അധ്യായം കുറിക്കുകയാണെന്നും യെസ് ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റും ട്രാന്‍സാക്ഷന്‍ ബാങ്കിംഗ് സെയില്‍സ് ആഗോള മേധാവിയുമായ അജയ് രാജന്‍ പറഞ്ഞു.

TAGS: Yes Bank |