ഇന്ത്യന്‍ ബാങ്ക് പലിശ വര്‍ധിപ്പിച്ചു

Posted on: December 5, 2018

ചെന്നൈ : സ്ഥിര നിക്ഷേപത്തിനുള്ള പലിശനിരക്ക് ഇന്ത്യന്‍ ബാങ്ക് ഉയര്‍ത്തി. 91 മുതല്‍ 180 ദിവസംവരെ കാലയളവിലേക്ക് അഞ്ചു കോടി രൂപയില്‍ താഴെയുള്ളള നിഷേപങ്ങളുടെ പലിശ നിരക്ക് 0.25 ശതമാനമാണ് വര്‍ധിപ്പിച്ചത്. 91 മുതല്‍ 120 ദിവസം വരെ കാലയളവുള്ള ഒരു കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങളുടെപലിശ ആറു ശതമാനത്തില്‍ നിന്ന് 6.25 ശതമാനമാക്കിയപ്പോള്‍ ഇതേ കാലയളവുള്ള ഒരു കോടി മുതല്‍ അഞ്ചു കോടി രൂപവരെയുള്ള നിക്ഷേപങ്ങളുടെ പലിശ 5.75 ശതമാനത്തില്‍ നിന്ന് ആറു ശതമാനമാക്കി.

121 ദിവസം മുതല്‍ 180 ദിവസം വരെയുള്ള ഒരു കോടി രൂപയ്ക്കു താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ 6.25 ശതമാനത്തില്‍ നിന്ന് 6.50 ശതമാനമായും ഒരു കോടിക്കും അഞ്ചു കോടി രൂപയ്ക്കുമിടയിലുള്ള നിക്ഷേപങ്ങളുടെ പലിശ ആറു ശതമാനത്തില്‍ നിന്ന് 6.25 ശതമാനമായും വര്‍ധിപ്പിച്ചു. പുതുക്കിയ നിരക്ക് നിലവില്‍ വന്നു.

TAGS: Indian Bank |