കയറ്റുമതിയുമായി ബന്ധപ്പെട്ട രേഖകള്‍ ഡിജിറ്റലാക്കി യെസ് ബാങ്ക്

Posted on: November 27, 2018

കൊച്ചി : കയറ്റുമതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഡിജിറ്റലായി അവതരിപ്പിച്ച് ഇടപാടു പൂര്‍ത്തിയാക്കാനുള്ള സംവിധാനം ലഭ്യമാക്കി യെസ് ബാങ്ക്. വെല്‍സ്പണ്‍ ഇന്ത്യയുടെ സബ്‌സിഡിയറിയായ വെല്‍സ്പണ്‍ ഗ്ലോബല്‍ ബ്രാന്‍ഡ്‌സ് ലിമിറ്റഡുമായി ചേര്‍ന്നാണ് കയറ്റുമതി ഇടപാടുകള്‍ ഡിജിറ്റലായി അവതരിപ്പിച്ചത്.ഇത്തരത്തില്‍ കയറ്റുമതി രേഖകള്‍ ഇലകട്രോണിക് ആയി അവതരിപ്പിച്ച് ഇടപാടു പൂര്‍ത്തിയാക്കുന്ന രാജ്യത്തെ ആദ്യത്തെ ബാങ്കെന്ന ബഹുമതിയും യെസ് ബാങ്കിനു ലഭിച്ചു.

വെല്‍സ്പണ്‍ ഗ്ലോബല്‍ ബ്രാന്‍ഡ്‌സ് ലിമിറ്റഡിന്് പ്രതിവര്‍ഷം 700 ദശലക്ഷം ഡോളറിന്റെ കയറ്റുമതി ഇടപാടാണുള്ളത്. യുകെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബൊലീറോ ഇന്റര്‍നാഷണല്‍ രൂപം കൊടുത്ത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴിയാണ് ഫിസിക്കല്‍ ഡോക്കുമെന്റേഷന്‍ ഇല്ലാതാക്കുന്നത്. ഇടപാടു പൂര്‍ത്തിയാക്കുവാന്‍ വേണ്ടി വന്നിരുന്ന 10 ദിവസമെന്നത് ഇതുവഴി തത്സമയമായിരിക്കുകയാണെന്ന് യെസ് ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റും ട്രാന്‍സാക്ഷന്‍ ബാങ്കിംഗ് സെയില്‍സ് ഹെഡ്ഡുമായ അജയ് രാജന്‍ പറഞ്ഞു.

TAGS: Yes Bank |