ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് കേരളത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

Posted on: November 19, 2018

കൊച്ചി : ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് സര്‍വ്വീസ് ലിമിറ്റഡ് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ കൂടുതല്‍ ബ്രാഞ്ചുകള്‍ തുറക്കുന്നു. കേരളത്തില്‍ അഞ്ചു ജില്ലകളായി 11 ബ്രാഞ്ചുകളുള്ള ബാങ്കിന്റെ പുതിയ ശാഖ തൃശ്ശൂര്‍ ഇസ്റ്റ് ഫോര്‍ട്ടില്‍ പ്രവര്‍ത്തനമാരംഭിച്ചു.

ഹോം ലോണ്‍ ഡിപ്പോസിറ്റ്, കറന്റ് അക്കൗണ്ട് തുടങ്ങി നിരവധി സേവനങ്ങള്‍ ബാങ്ക് നല്‍കുന്നുണ്ടെന്ന് ഉജ്ജീവന്‍ സമാള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ് എം ഡിയും സി ഇ ഒ യുമായ സമിത് ഘോഷ് പറഞ്ഞു.

മിനിമം ബാലന്‍സ് വ്യവസ്ഥയോ പ്രത്യേക ചാര്‍ജോ ഈടാക്കാതെ മൊബൈല്‍ ബാങ്കിങ്ങ്, നെറ്റ് ബാങ്കിങ്ങ്, എസ്എം  എസ് ബാങ്കിങ്ങ്, ഫോണ്‍ ബാങ്കിങ്ങ് തുടങ്ങിയ സേവനങ്ങളും നല്‍കുന്നുണ്ടെന്ന് ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ് ചീഫ് ബിസിനസ് ഓഫീസര്‍ സഞ്ചൈ കൗ പറഞ്ഞു.

TAGS: Ujjivan Bank |