ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് നെക്സ്റ്റ് ക്രെഡിറ്റ് കാര്‍ഡ്

Posted on: November 14, 2018

കൊച്ചി : ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ആദ്യത്തെ ഇന്ററാക്ടീവ് കാര്‍ഡായ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് നെക്സ്റ്റ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി. വിപണന പോയിന്റില്‍ മൂന്നു പേമെന്റ് രീതികള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് ഇന്‍ഡസ് ഇന്‍ഡ് നെക്സ്റ്റ് കാര്‍ഡ്. അതനുസരിച്ച് ക്രെഡിറ്റ്, ഇഎംഐ 6 മാസം,12 മാസം, 18 മാസം, 24 മാസം എന്നീ കാലാവധിയില്‍ സമാഹരിച്ചു വച്ച് റിവാര്‍ഡ് പോയിന്റ് എന്നിങ്ങനെ മൂന്നു രീതികളില്‍ ഏതും പേമെന്റ് നല്‍കാനായി കാര്‍ഡ് ഉടമയ്ക്ക് തെരഞ്ഞെടുക്കാം. അതിനായി കാര്‍ഡിലെ ബട്ടണ്‍ അമര്‍ത്തിയാല്‍ മതി.

കാര്‍ഡില്‍ നല്‍കിയിട്ടുള്ള ഓപ്ഷനോടു ചേര്‍ത്തിട്ടുള്ള എല്‍ ഇ ഡി ലൈറ്റ് ഉപയോഗിച്ചു കാര്‍ഡ് ഉടമയ്ക്ക് യോജിച്ച ഓപ്ഷന്‍ തെരഞ്ഞെടുക്കാം. ഇടപാടുകാരന്‍ ഒരു തരത്തിലുമുള്ള കടലാസ് ജോലികള്‍ ചെയ്യേണ്ടതായി വരുന്നില്ല. ബാങ്കിലേക്കു വിളിക്കുകയോ റിവാര്‍ഡ് പോയിന്റ് റിഡീം ചെയ്യാന്‍ ഏതെങ്കിലും ബാങ്കിംഗ് ചാനലുകളില്‍ പ്രവേശിക്കുകയോ ചെയ്യേണ്ടതില്ല.

ഇടപാടുകാര്‍ക്ക് അവരുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പ്രയാസം കൂടാതെ പേമെന്റ് നല്‍കുവാന്‍ ഒന്നിലധികം രീതികള്‍ ലഭ്യമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഏതു തെരഞ്ഞെടുക്കണമെന്ന അവകാശവും നല്ല അനുഭവവും ഇടപാടുകാരന് ഇതിലൂടെ ലഭിക്കുകയാണെന്ന് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് കണ്‍സ്യൂമര്‍ ബാങ്കിംഗ് തലവന്‍ സുമന്ത് കത്പാലിയ പറഞ്ഞു.

യുഎസ്എയിലെ പിറ്റ്‌സ്ബര്‍ഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡൈനാമിക്‌സ് ഇന്‍കോര്‍പറേഷന്റെ പങ്കാളിത്തത്തോടെയാണ് കാര്‍ഡ് പുറത്തിറക്കിയിട്ടുള്ളത്.