തല്‍സമയ ഡിജിറ്റല്‍ വായ്പയുമായി ഐ സി ഐ സി ഐ ബാങ്ക് പേലെയ്റ്റര്‍

Posted on: November 2, 2018

കൊച്ചി : ചെറിയ ഇടപാടുകള്‍ക്ക് തല്‍സമയ ക്രെഡിറ്റുമായി ഐ സി ഐ സി ഐ  ബാങ്കിന്റെ പേലെയ്റ്റര്‍ എന്ന സേവനം അവതരിപ്പിച്ചു. തെരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് 20,000 രൂപ വരെ തല്‍സമയ ക്രെഡിറ്റ് സൗകര്യമാവും ഇതിലൂടെ ലഭിക്കുക. 45 ദിവസം വരെ പലിശ രഹിത ഡിജിറ്റല്‍ വായ്പയാവും ഇതു വഴി ലഭിക്കുക. ഓണ്‍ലൈന്‍ വാങ്ങലുകള്‍ക്കും ബില്ലുകള്‍ അടക്കുന്നതിനും കച്ചവടക്കാര്‍ക്ക് പണം നല്‍കുന്നതിനും ഇതു പ്രയോജനപ്പെടുത്താനാവും.

ഭീം യു.പി.ഐ. 2.0 സംവിധാനം പ്രയോജനപ്പെടുത്തിയാണ് ഉപഭോക്താക്കള്‍ക്ക് യു.പി.ഐ. വഴി പണം അടക്കാനുള്ള ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചെറുകിട ഇടപാടുകള്‍ക്ക് തല്‍സമയ ഡിജിറ്റല്‍ വായ്പകള്‍ നല്‍കുന്ന മേഖലയിലേക്ക് കടക്കുന്ന ആദ്യ ബാങ്കെന്ന പദവി കഴിഞ്ഞ വര്‍ഷം ഐ സി ഐ സി ഐ  ബാങ്ക് കരസ്ഥമാക്കിയിരുന്നു.

പേലെയ്റ്റര്‍ പദ്ധതി പ്രത്യേകം ക്ഷണം ലഭിക്കുന്ന ഉപഭോക്താക്കള്‍ക്കാണു പ്രയോജനപ്പെടുത്താനാവുക. രണ്ടു ദശലക്ഷത്തോളം യുവ ഇന്ത്യക്കാരാണ് ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങുന്നതെന്നും ഇവരില്‍ പലര്‍ക്കും വായ്പാ ചരിത്രം ഇല്ലെന്നും ഇതേക്കുറിച്ചു പ്രതികരിക്കവെ ഐ സി ഐ സി ഐ ബാങ്ക് ചീഫ് ടെക്‌നോളജി ഓഫിസര്‍ ബി. മതിവാനന്‍ ചൂണ്ടിക്കാട്ടി.

TAGS: ICICI BANK |