ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഡ്യുവോ കാര്‍ഡ്

Posted on: October 13, 2018

കൊച്ചി : ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഇരട്ട മാഗ്‌നറ്റിക് സ്രിപ്പ്‌സും ഇഎംവി ചിപ്പോടു കൂടിയ ഡെബിറ്റ് കം ക്രെഡിറ്റ് കാര്‍ഡ് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഡ്യുവോ കാര്‍ഡ് എന്ന പേരില്‍ പുറത്തിറക്കി. രാജ്യത്തെ ആദ്യത്തെ ഡെബിറ്റ് കം ക്രെഡിറ്റ് കാര്‍ഡാണിത്.

ഇടപാടുകാരന്റെ് എല്ലാ ധനകാര്യാവശ്യങ്ങളും നിറവേറ്റാന്‍ സഹായിക്കുന്ന ഈ ഒറ്റകാര്‍ഡ് ഡെബിറ്റ് കാര്‍ഡിന്റേയും ക്രെഡിറ്റ് കാര്‍ഡിന്റേയും സൗകര്യങ്ങള്‍ നല്‍കുന്നു. കൂടുതല്‍ യാത്ര ചെയ്യുന്ന ഇടപാടുകാരന് ഏറ്റവും സൗകര്യ പ്രദമെന്നു മാത്രമല്ല, വിനോദം, യാത്ര, ലൈഫ്‌സ്റ്റൈല്‍ തുടങ്ങിയമേഖലയിലെ ഉപയോഗത്തിന് നിരവധി റിവാര്‍ഡ് പോയിന്റും ലഭ്യമാക്കിയിരിക്കുന്നു. അവ ഒന്നിച്ച് ഉപയോഗിക്കുകയും ചെയ്യാം.

ബാങ്കിംഗ് ലളിതമാക്കുന്നതിനൊപ്പം ഇടപാടുകാരന് കൂടുതല്‍ സൗകര്യപ്രദമാക്കുകയെന്നതാണ് ബാങ്കിന്റെ ലക്ഷ്യം. ഈ ഇരട്ട കാര്‍ഡ് ഇടപാടുകാരന്റെ ജീവിതം വളരെ ലളിതവും സൗകര്യപ്രദവുമാക്കുന്നു. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടെ അനുഭവം ഇടപാടുകാരന് ഒറ്റ കാര്‍ഡില്‍ ലഭ്യമാക്കിയിരിക്കുകയാണെന്ന് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് കണ്‍സ്യൂമര്‍ ബാങ്കിംഗ് തലവന്‍ സുമന്ത് കത്പാലിയ പറഞ്ഞു.

ഒന്നില്‍ എല്ലാം ചെയ്യാന്‍ കഴിയുമ്പോള്‍ എന്തിന് രണ്ടെണ്ണം കൈവശം വയ്ക്കണം? എന്ന ചോദ്യത്തില്‍ നിന്നാണ് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഡ്യുവോ എന്ന നവീന കാര്‍ഡിന്റെ ഉത്ഭവമെന്ന് ബാങ്കിന്റെ മാര്‍ക്കറ്റിംഗ് കോര്‍പ് കമ്യൂണിക്കേഷന്‍ ആന്‍ഡ് റീട്ടെയില്‍ അണ്‍സെക്യൂവേഡ് അസറ്റ് ഇവിപിയും മാര്‍ക്കറ്റിംഗ് തലവനുമായ അനില്‍ രാമചന്ദ്രന്‍ പറഞ്ഞു.