പ്രളയബാധിതർക്ക് പ്രത്യേക വായ്പാ പദ്ധതിയുമായി ഫെഡറൽ ബാങ്ക്

Posted on: September 18, 2018

കൊച്ചി : പ്രളയ ദുരിതബാധിതരായ കേരളത്തിലെ ഫെഡറൽ ബാങ്ക് ഉപഭോക്താക്കൾക്ക് പ്രത്യേക വായ്പാ പദ്ധതി ബാങ്ക് പ്രഖ്യാപിച്ചു. വീട് പുതുക്കി പണിയുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനുമായി ഫെഡറൽ ബാങ്ക് ഉപഭോക്താക്കൾക്ക് സങ്കീർണതകളില്ലാത്ത പത്ത് ലക്ഷം രൂപ വരെയുള്ള വായ്പാ സൗകര്യം ലഭിക്കും. കുറഞ്ഞത് ഒരു വർഷമായി ഭവന വായ്പ തിരിച്ചടവ് നടത്തി വരുന്ന ഉപഭോക്താക്കൾക്ക് പുതിയ വായ്പാ പദ്ധതി പ്രകാരം അപേക്ഷ നൽകാം. വായ്പയുടെ പലിശ നിരക്ക് 8.50 ശതമാനം.

വരുമാനം സംബന്ധിച്ച പുതിയ രേഖകൾ ഒന്നും സമർപ്പിക്കാതെ തന്നെ പുതിയ വായ്പ ലഭിക്കും. അത്യാവശ്യക്കാർക്ക് ആറ് മാസം വരെ മൊറട്ടോറിയം ലഭിക്കും. പ്രത്യേക വായ്പകൾക്കുള്ള അപേക്ഷകൾ മുൻഗണനാ പരിഗണന നൽകിയും അതിവേഗ സംവിധാനത്തിലൂടെയുമാകും അനുവദിക്കുകയെന്നും ഫെഡറൽ ബാങ്ക് അറിയിച്ചു.

TAGS: Federal Bank |