ബാങ്ക് ഓഫ് ബറോഡയില്‍ നിന്നു കുറഞ്ഞ പലിശ നിരക്കില്‍ വായ്പ

Posted on: September 7, 2018

കൊച്ചി : സിബില്‍ എം എസ് എം ഇ റാങ്കുള്ള (സി എം ആര്‍) ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങള്‍ക്ക് ബാങ്ക് ഓഫ് ബറോഡ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുന്നു. വരുന്ന 12 മാസങ്ങളില്‍ ഒരു സംരംഭം നിഷ്‌ക്രിയ ആസ്തിയായി മാറാനുള്ള സാധ്യതയാണ് സി എം ആര്‍ എന്ന റാങ്കിലൂടെ നിര്‍ണയിക്കപ്പെടുന്നത്.

സംരംഭത്തിന്റെ വായ്പാ ചരിത്രത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും മികച്ച ഒന്നു മുതല്‍ പത്തു വരെയുള്ള റാങ്കുകളാണ് സി എം ആറില്‍ നല്‍കുന്നത്. മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന ചെറുകിട സംരംഭങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ വായ്പ ലഭിക്കാനുള്ള അവസരമാണ് ഇതിലൂടെ ബാങ്ക് ഓഫ് ബറോഡ കാഴ്ച വെക്കുന്നത്. രാജ്യത്തെ 21 ലക്ഷത്തോളം ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങള്‍ക്കാവും ഇതിന്റെ ഫലമായി കുറഞ്ഞ പലിശ നിരക്കിന് അര്‍ഹതയുണ്ടാകുക.

ബാങ്കിന്റെ ഇടപാടുകളും വായ്പകളും വര്‍ധിപ്പിക്കാന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കാര്യത്തില്‍ തങ്ങള്‍ മുന്‍നിരക്കാരാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ബാങ്ക് ഓഫ് ബറോഡ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പാപിയ സെന്‍ഗുപ്ത ചൂണ്ടിക്കാട്ടി.

TAGS: Bank Of Baroda |