മർച്ചന്റ് ഇൻ എ ബോക്‌സുമായി സൗത്ത് ഇന്ത്യൻ ബാങ്കും മാസ്റ്റർ കാർഡും

Posted on: September 7, 2018

കൊച്ചി : സൗത്ത് ഇന്ത്യൻ ബാങ്കും മാസ്റ്റർ കാർഡും സംയുക്തമായി മർച്ചന്റ് ഇൻ എ ബോക്‌സ് അവതരിപ്പിച്ചു. 70 ദശലക്ഷം വ്യാപാരികളെ ശാക്തീകരിക്കുകയാണ് മർച്ചന്റ് ഇൻ എ ബോക്‌സിന്റെ ലക്ഷ്യം..

റെഡി-ടു-യൂസ് ടൂൾ കിറ്റാണ് മർച്ചന്റ് ഇൻ എ ബോക്‌സ് വ്യാപാരികളുടേയും ചെറുകിട-ഇടത്തരം സംരംഭകരുടേയും പേമെന്റുകൾ അനായാസമാക്കുകയാണ് ഉദേശ്യം. പണം അടയ്ക്കാനും സ്വീകരിക്കാനും മാസ്റ്റർ കാർഡ് ബിസിനസ് ഡെബിറ്റ് കാർഡ്, ഭാരത് ക്യുആർ എന്നിവ ഉപയോഗിക്കാം.

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഇടപാടുകാരായ വ്യാപാരി സമൂഹത്തിന്റെ ആവശ്യങ്ങൾക്ക് അതിവേഗം പരിഹാരം ഉണ്ടാക്കാൻ രൂപകൽപന ചെയ്തതാണ് പുതിയ ടൂൾ കിറ്റ്. സുരക്ഷിതവും അതിവേഗവും അനായാസവുമായി പണം അടയ്ക്കാനും തത്സമയം ഇലക്‌ട്രോണിക് പേമെന്റ് സ്വീകരിക്കാനും ചെറുകിട ഇടത്തരം സംരംഭകരെ പുതിയ ടൂൾകിറ്റ് സഹായിക്കുന്നു.

പണം സ്വീകരിക്കാൻ ഭാരത് ക്യുആറും, പണം നൽകാൻ ബിസിനസ് ഡെബിറ്റ് കാർഡും ആണ് മർച്ചന്റ് ഇൻ എ ബോക്‌സിന്റെ രണ്ടു പ്രധാന ഘടകങ്ങൾ. സൗത്ത് ഇന്ത്യൻ ബാങ്കിന് ഇന്ത്യയിലെമ്പാടുമുള്ള ഇടപാടുകൾക്ക് ഞൊടിയിടയ്ക്കുള്ളിൽ പണം ലഭ്യമാക്കാനും കഴിയുന്നു.

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പ്രീമിയം കറന്റ് അക്കൗണ്ട് ഉടമകൾക്കുള്ള, സമാനതകൾ ഇല്ലാത്ത ഡിജിറ്റൽ സംവിധാനം ആണിതെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് റീട്ടെയ്ൽ ബാങ്കിംഗ് കൺട്രി ഹെഡ് സഞ്ജയ്  സിൻഹ പറഞ്ഞു.

ഡിജിറ്റൽ പേമെന്റിന്റെ അനന്ത സാധ്യതകൾ സൗത്ത് ഇന്ത്യൻ ബാങ്ക് ഇടപാടുകാർക്ക് സാധ്യമാക്കുമെന്നും അദേഹം പറഞ്ഞു. സൗത്ത് ഇന്ത്യൻ ബാങ്കിന് 27 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 856 ശാഖകളും 4 സർവീസ് ബ്രാഞ്ചുകളും 56 എക്സ്റ്റർ ഓഫീസുകളും ഉണ്ട്.

ഇന്ത്യയിലെ മൂന്നു ദശലക്ഷം വ്യാപാരികൾക്ക് പേമെന്റ് നടത്താൻ ചെറുകിട ഇടത്തരം സംരംഭകർക്ക് മർച്ചന്റ് ഇൻ എ ബോക്‌സ് സഹായകമാണെന്ന് മാസ്റ്റർ കാർഡ് മാർക്കറ്റ് ഡവലപ്‌മെന്റ് സൗത്ത് ഏഷ്യ സീനിയർ വൈസ് പ്രസിഡന്റ് രാജീവ് കുമാർ പറഞ്ഞു.