ഐസിഐസിഐ ബാങ്ക് ഒരു ദശലക്ഷം ഫാസ്റ്റ്ടാഗുകള്‍ പുറത്തിറക്കി

Posted on: August 22, 2018

കൊച്ചി: ഐസിഐസിഐ ബാങ്ക് പുറത്തിറക്കുന്ന ഫാസ്റ്റ്ടാഗുകളുടെ എണ്ണം ഒരു ദശലക്ഷം കടന്നു. ഇത് ആദ്യമായാണ് ഒരു ബാങ്ക് ഈ നേട്ടം കൈവരിക്കുന്നത്. ആകെ 2.5 ദശലക്ഷം ഫാസ്റ്റാഗുകളാണ് രാജ്യത്ത് ഉപയോഗിക്കുന്നത്. പ്രീപെയ്ഡ് ശൈലിയില്‍ ടോള്‍ബൂത്തുകളില്‍ പണമടയ്ക്കാതെ കടന്നുപോകുന്നതിനുള്ള സംവിധാനമാണ് ഫാസ്റ്റ്ടാഗ്. റേഡിയോ ഫ്രീക്ക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍എഫ്‌ഐഡി) സാങ്കേതികവിദ്യയാണ് ഫാസ്റ്റ്ടാഗില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിനായി വാഹനങ്ങളുടെ വിന്‍ഡ് സ്‌ക്രീനില്‍ ഇലക്ട്രോണിക് ചിപ്പ് അടങ്ങിയ ടാഗ് മുന്‍കൂട്ടി പതിപ്പിക്കണം.

ആര്‍എഫ്‌ഐഡി റീഡര്‍ വഴി വാഹനങ്ങളില്‍ പതിച്ചിരിക്കുന്ന ഫാസ്റ്റ്ടാഗിനെ നിര്‍ണയിച്ച് അക്കൗണ്ടിലൂടെ ഡിജിറ്റല്‍ പണമിടപാട് നടത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇതിനായി ഫാസ്റ്റ്ടാഗ് അക്കൗണ്ടില്‍ മുന്‍കൂട്ടി പണം നിക്ഷേപിക്കണം.

ഇലക്ട്രോണിക് ടോള്‍ കളക്ഷനില്‍ (ഇടിസി) ഐസിഐസിഐ ബാങ്കാണ് വിപണിയില്‍ മുന്‍പന്തിയില്‍. ഇടിസി നടപ്പാക്കുന്നതില്‍ മുഖ്യപങ്കു വഹിക്കാനാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഐസിഐസിഐ ബാങ്ക് എംഡി അനൂപ് ബാഗ്ചി പറഞ്ഞു. ഫാസ്റ്റ്ടാഗുകള്‍ക്കുള്ള മികച്ച പ്രതികരണമാണ് ഒരു ദശലക്ഷം ടാഗ് എന്ന നേട്ടം കൈവരിക്കാന്‍ സഹായകമായതെന്ന് അദേഹം വ്യക്തമാക്കി. പ്രതിവര്‍ഷം 20000 കോടി രൂപയാണ് രാജ്യത്ത് ടോള്‍ പിരിക്കുന്നത്. ഇതില്‍ 18 ശതമാനം മാത്രമാണ് ഇടിസി ആയി ലഭിക്കുന്നത്. അതു കൊണ്ട് തന്നെ ഇനിയും ഈ മേഖലയില്‍ വലിയ സാധ്യതകളാണ് ഉള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

TAGS: Fastag | ICICI BANK |