പ്രളയക്കെടുതി : ഫെഡറൽ ബാങ്ക് സർവീസ് ചാർജുകളിൽ ഇളവ്

Posted on: August 20, 2018

കൊച്ചി: പ്രളയ കെടുതികളിൽ ബുദ്ധിമുട്ടുന്ന കേരളത്തോട് ഐക്യദാർഡ്യം പ്രകടിപ്പിച്ച് ഫെഡറൽ ബാങ്ക് സർവീസ് ചാർജുകളിൽ ഇളവുകൾ പ്രഖ്യാപിച്ചു. ഫെഡറൽ ബാങ്ക് എ.ടി.എം. കാർഡുകൾ ഉപയോഗിച്ച് ഏതു ബാങ്കിന്റെ എ.ടി.എമ്മുകളിൽ നിന്നും എത്ര തവണ വേണമെങ്കിലും പൂർണമായും സൗജന്യമായി പണം പിൻവലിക്കാം. പണം അടക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും ഒരു ചാർജും ഈടാക്കുതല്ല. മിനിമം ബാലൻസ് ചാർജുകളും പൂർണമായി ഒഴിവാക്കും.

ഇ.സി.എസ്./ എൻ.എ.സി.എച്ച്. മാൻഡേറ്റുകൾ, വൈകിയുള്ള പ്രതിമാസ തിരിച്ചടവുകൾ, ചെക്ക് മടങ്ങൽ, ഓട്ടോ റിക്കവറി, സ്റ്റാൻഡിങ് ഇൻസ്ട്രക്ഷൻ മടങ്ങൽ എന്നിവയ്ക്കുള്ള സർവീസ് ചാർജുകളും പൂർണമായി ഇളവു ചെയ്യും. ഇതിനു പുറമെ പുതിയ എ.ടി.എം. കാർഡുകൾ, ചെക്ക് ബുക്കുകൾ എന്നിവ നൽകുന്നതിനും സർവീസ് ചാർജ് ഈടാക്കില്ല. കേരളത്തിലെ ഇടപാടുകാർക്ക് 2018 സെപ്റ്റംബർ 30 വരെയാണ് ഈ ഇളവുകൾ ബാധകമാണ്.

TAGS: Federal Bank |