ഓൺലൈൻ സേവനങ്ങൾ കൂടുതൽ സൗകര്യപ്രദമാക്കാൻ ആക്‌സിസ് ആഹാ

Posted on: June 10, 2018

കൊച്ചി : ആക്‌സിസ് ബാങ്ക് ഉപഭോക്താക്കൾക്ക് മികച്ച ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ആക്‌സിസ് ആഹാ എന്ന വെർച്വൽ അസിസ്റ്റന്റ് സംവിധാനത്തിന് തുടക്കം കുറിച്ചു.

ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്ക് പ്രസക്തവും വ്യക്തവുമായ പ്രതികരണങ്ങൾ നൽകുന്ന ഈ ചാറ്റ്‌ബോട്ട് ചാറ്റ് വിൻഡോയിലൂടെ തന്നെ ഇടപാടുകൾ നടത്താനുള്ള സഹായം നൽകും. ശബ്ദം വഴിയോ ചാറ്റ് വഴിയോ ഉപഭോക്താക്കൾക്ക് ഇടപാടുകൾക്കായുളള നീക്കം നടത്താം. നിത്യ ജീവിതത്തിലുള്ള ലളിതമായ വാക്കുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്താനും സേവനങ്ങൾ നേടാനും സഹായിക്കുന്ന നൂതനമായ സംവിധാനമാണിവിടെ അവതരിപ്പിച്ചിട്ടുള്ളത്.

നിലവിൽ ബാങ്ക് വെബ്‌സൈറ്റായ www.axisbank.com ന്റെ ഹോം പേജിൽ അവതരിപ്പിച്ചിട്ടുള്ള ആക്‌സിസ് ആഹാ പ്രയോജനപ്പെടുത്തി ഫണ്ട് കൈമാറ്റം, റീചാർജുകൾ, കാർഡുകളുടെ പരിധി കൈകാര്യം ചെയ്യൽ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ബ്ലോക്കു ചെയ്യൽ തുടങ്ങി നിരവധി സേവനങ്ങൾ ഉപയോഗിക്കാനാവും. ഉപഭോക്താവിന് തന്റെ എന്തെങ്കിലും ബാങ്കിങ് ആവശ്യം സംബന്ധിച്ച ചോദ്യങ്ങൾ ഉന്നയിക്കാനും ഇതിലൂടെ കഴിയും.

ആക്‌സിസ് ബാങ്കിന്റെ ഉപഭോക്തൃ കേന്ദ്രീകൃതമായ നീക്കങ്ങളെ പുതിയൊരു തലത്തിലെത്തിക്കുന്നതാണ് ആക്‌സിസ് ആഹാ യുടെ അവതരണമെന്ന് ആക്‌സിസ് ബാങ്ക് ഡിജിറ്റൽ ബാങ്കിംഗ് ആൻഡ് കസ്റ്റമർ എക്‌സ്പീരിയൻസ് വിഭാഗം മേധാവി പ്രവീൺ ഭട്ട് പറഞ്ഞു. നിർമിത ബുദ്ധി അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഇതിൽ ശബ്ദമോ ചാറ്റോ ഉപയോഗിച്ച് ലളിതമായ ഇടപാടുകൾ പൂർത്തിയാക്കാമെന്നും ഇതിനായി മറ്റേതെങ്കിലും വിഭാഗത്തിലേക്ക് പോകേണ്ടതില്ലെന്നും അദേഹം കൂട്ടിച്ചേർത്തു.

TAGS: Axis Aha | Axis Bank |