കാത്ത്‌ലിക് സിറിയൻ ബാങ്ക് 10 ശതമാനം ഡിവിഡൻഡ് പ്രഖ്യാപിച്ചു

Posted on: September 26, 2014

catholic-syrian-bank-logo-s

തൃശൂർ ആസ്ഥാനമായുള്ള കാത്ത്‌ലിക് സിറിയൻ ബാങ്ക് (സി എസ് ബി) 10 ശതമാനം ഡിവിഡൻഡ് പ്രഖ്യാപിച്ചു. 2013-14 ൽ സി എസ് ബി 26.88 കോടി അറ്റാദായം നേടിയതായി ബാങ്ക് ചെയർമാൻ എസ്. സന്താനകൃഷ്ണൻ അറിയിച്ചു. മൊത്ത ബിസിനസ് മുൻവർഷത്തെ 21,193.14 കോടിയിൽ നിന്ന് 22,381.22 കോടിയായി.

നിക്ഷേപം മുൻവർഷത്തെ 12,341.63 കോടിയിൽ നിന്ന് 13,673.86 കോടിയായി. എൻആർഐ നിക്ഷേപം 2,362 കോടി രൂപ. അറ്റപലിശവരുമാനം മുൻവർഷത്തെ (2012-13) 339.22 കോടിയിൽ നിന്ന് 379.20 കോടിയായി വർധിച്ചു. കാത്ത്‌ലിക് സിറിയൻ ബാങ്ക് ഓഹരികളുടെ പുസ്തകമൂല്യം 184.01 രൂപ. 2013-14 ൽ 40 പുതിയ ശാഖകളും 29 എടിഎമ്മുകളും തുറന്നതായി ബാങ്കിന്റെ 93 വാർഷിക പൊതുയോഗത്തിൽ വെളിപ്പെടുത്തി.

സി. കെ. ഗോപിനാഥൻ, ഐപ്പ് പീറ്റർ, രാധാ ഉണ്ണി, സുമീർ ഭാസിൻ, എസ്. രാമകൃഷ്ണൻ, ബോബി ജോസ് സി, എം. മാധവൻ നമ്പ്യാർ എന്നിവരെ ഡയറക്ടർ ബോർഡിലേക്ക് വീണ്ടും തെരഞ്ഞെടുത്തു.