ആക്‌സിസ് ബാങ്ക് ഫുട്‌ബോൾ പ്രേമികൾക്ക് ഫോറെക്‌സ് കാർഡ് ഓഫർ

Posted on: April 18, 2018

കൊച്ചി : ആക്‌സിസ് ബാങ്ക് മാസ്റ്റർ കാർഡുമായി ചേർന്ന് ഫുട്‌ബോൾ പ്രേമികൾക്കായി പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. ആക്‌സിസ് ബാങ്ക്-ഫോറക്‌സ് കാർഡ് ഉപഭോക്താക്കൾക്ക് ഉക്രെയിനിൽ നടക്കുന്ന യുഇഎഫ്എ ചാമ്പ്യൻഷിപ്പ് ഫൈനൽ കാണാൻ എല്ലാ ചെലവുകളുമുൾപ്പടെ രണ്ടു പേർക്ക് അവസരമൊരുക്കുന്നതാണ് ഓഫർ. വിജയികൾക്ക് 250 പൗണ്ട് ഉപയോഗിക്കാനും സാധിക്കും.

ഏപ്രിൽ 30 വരെ ആക്‌സിസ് ബാങ്ക് ഫോറെക്‌സ് കാർഡുകളിൽ ഓഫർ ലഭ്യമാണ്. ആക്‌സിസ് ബാങ്കിന്റെ ഇന്ത്യയിലെ ഫോറെക്‌സ് വിഭാഗത്തിൽ 45 ശതമാനം വിപണി നേതൃത്വം ഈ വിഭാഗത്തിലാണ്.

വിപണിയിൽ മുന്നിൽ നിൽക്കുന്നവർ എന്ന തലത്തിൽ ഉപഭോക്താക്കൾക്ക് അവധിക്കാലത്ത് ആസ്വാദ്യകരമായത് എന്താണോ അത് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്ന് ആക്‌സിസ് ബാങ്ക് ചീഫ് മാർക്കറ്റിങ് ഓഫീസർ ആശ ഖാർഗ പറഞ്ഞു.

ആക്‌സിസ് ബാങ്കുമായി ചേർന്ന് യുഇഎഫ്എ ഫുട്‌ബോൾ ആസ്വദിക്കാൻ അവസരം ഒരുക്കിയതിൽ ആഹ്ലാദമുണ്ടെന്നും പണത്തിന് പങ്കുവയ്ക്കുവയ്ക്കുവാൻ കഴിയാത്തതിലും മികച്ച അനുഭവം പങ്കുവയ്ക്കുകയാണ് ലക്ഷ്യമെന്നും മാസ്റ്റർ കാർഡ് ദക്ഷിണേഷ്യ അക്കൗണ്ട് മാനേജ്‌മെന്റ് സീനിയർ വൈസ് പ്രസിഡന്റ് വികാസ് വർമ പറഞ്ഞു.