പവർ സല്യൂട്ട് അക്കൗണ്ടുകളുമായി ആക്‌സിസ് ബാങ്ക്

Posted on: April 16, 2018

കൊച്ചി : ഇന്ത്യൻ ആർമി ഉദ്യോഗസ്ഥർക്ക് ആക്‌സിസ് ബാങ്ക് പ്രത്യേകമായി തയ്യാറാക്കിയ സാലറി അക്കൗണ്ടായ പവർ സല്യൂട്ട് തുടരാൻ ആർമി തീരുമാനിച്ചു. സേനാംഗങ്ങൾക്കായി പ്രത്യേകമായി തയാറാക്കിയ സേവനങ്ങൾ ഉൾപ്പെടുന്നതാണ് പവർ സല്യൂട്ട്’ അക്കൗണ്ടുകൾ. ഇന്ത്യൻ സായുധ സേനകൾക്ക് സേവനം നൽകുന്നതിൽ ആക്‌സിസ് ബാങ്കിന് ഏറെ അഭിമാനമുണ്ടെന്ന് ആക്‌സിസ് ബാങ്ക് പ്രസിഡന്റ് (ഹെഡ് ബ്രാഞ്ച് ബാങ്കിംഗ്) സഞ്ജയ് സിലാസ് പറഞ്ഞു. പ്രത്യേകമായി തയാറാക്കിയ സേവനങ്ങൾ പ്രതിരോധ സേനാംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും നൽകുന്നത് തുടരുമെന്നും അദേഹം പറഞ്ഞു.

കോർ ബാങ്കിംഗ് സേവനങ്ങൾക്ക് പുറമേ സീറോ ബാലൻസ് അക്കൗണ്ടുകളാണ് പവർ സല്യൂട്ട് അക്കൗണ്ടുകളുടെ പ്രത്യേകത. കൂടാതെ 30 ലക്ഷം രൂപയുടെ ആക്‌സിഡണ്ട് കവർ, പൂർണമോ ഭാഗികമോ ആയ അപകടങ്ങൾക്ക് 30 ലക്ഷം വരെയുള്ള ഇൻഷുറൻസ്, രണ്ടു ലക്ഷം രൂപയുടെ വിദ്യാഭ്യാസ സഹായം എന്നിവയാണ് മറ്റ് സവിശേഷതകൾ. ഭവന വായ്പ, പേഴ്‌സണൽ ലോൺ, വാഹന ലോൺ എന്നിവക്ക് പ്രോസസിംഗ് ഫീസ് ഉണ്ടായിരിക്കുന്നതല്ല. ധാരണാപത്രത്തിന്റെ നേട്ടങ്ങൾ പ്രതിരോധ സേനാംഗങ്ങൾ, പ്രതിരോധ മേഖലയിലെ പെൻഷൻകാർ എന്നിവർക്ക് ലഭിക്കും.

TAGS: Axis Bank |